Saturday December 03, 2016
Latest Updates

ടാലന്റ് ഷോയും,ലഘുനാടകവുമായി ഡബ്ല്യൂ എം.സി യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഇന്ന്

ടാലന്റ് ഷോയും,ലഘുനാടകവുമായി ഡബ്ല്യൂ എം.സി യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഇന്ന്

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഇന്ന് (ഞായര്‍) ആര്‍റ്റെയ്ന്‍ ബ്യൂമോണ്ട് ഫാമിലി റിക്രിയേഷന്‍ സെന്ററില്‍ നടത്തപ്പെടുന്നു. ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ആരംഭിക്കുന്ന ടാലെന്റ്‌റ് ഷോയിലെ മുഖ്യ ആകര്‍ഷണമായ ആക്ഷേപ ഹാസ്യ ലഘു നാടകത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. അയര്‍ലണ്ടിലെ മലയാളികള്‍ എഴുതി അഭിനയിക്കുന്ന, അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ലഘു നാടകം,സമൂഹത്തിലെ പുഴുകുത്തുകളെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നു.
വിവിധ ഇനം ഏക,സംഘ നൃത്തങ്ങള്‍, സ്‌കിറ്റുകള്‍ തുടങ്ങി വിവിധ കലാപരിപാടികളും ടാലെന്റ്‌റ് ഷോയില്‍ ഉള്‍പ്പെടുന്നു. ആഘോഷങ്ങള്‍ക്ക് ശേഷം വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നറും ഉണ്ടായിരിക്കുന്നതാണ്. ഡബ്ലു.എം.സി യുടെ ‘നൃത്താഞ്ജലി & കലോത്സവം 2014’ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ആഘോഷങ്ങളോടൊപ്പം നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുന്നതാണ്.

അയര്‍ലണ്ടിലെ എല്ലാ മലയാളികളെയും ഡബ്ല്യൂഎം.സി യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.ക്രിസ്തുമസ് ഡിന്നറിനുള്ള കൂപ്പണുകള്‍ ഡബ്ല്യൂ എം.സി യുടെ ഭാരവാഹികളില്‍ നിന്നും എത്രയും വേഗം കരസ്ഥമാക്കാവുന്നതാണ്.ഡബ്ല്യൂ എം.സി യുടെ സെക്രട്ടറി സാബു കല്ലുങ്ങലാണ് (087 295 5272 6261590) ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ പ്രോഗ്രാം കോഡിനേറ്റര്‍.

Scroll To Top