Monday October 23, 2017
Latest Updates

ഡബ്‌ള്യു.എം.സി മലയാളം ഗ്രന്ഥശാലയുടെ ഉദ്ഘാടനം നാളെ (മെയ് 17 ബുധന്‍)വൈകിട്ട്

ഡബ്‌ള്യു.എം.സി മലയാളം ഗ്രന്ഥശാലയുടെ ഉദ്ഘാടനം നാളെ (മെയ് 17 ബുധന്‍)വൈകിട്ട്

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സിന്റെ മലയാളം ഗ്രന്ഥശാലയുടെയും വെബ്‌സൈറ്റിന്റെയും ഔപചാരിക ഉദ്ഘാടനം മെയ് 17 , ബുധനാഴ്ച നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കും.

ബുധനാഴ്ച രാത്രി 8.30 – ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടിനു സമീപമുള്ള ക്രൗണ്‍ പ്ലാസാ ഹോട്ടലിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക.

പ്രവാസജീവിതത്തില്‍ പലപ്പോഴും നഷ്ട്ടപെട്ടു പോകുന്ന പുസ്തകവായനയെ പ്രോത്സാഹിപ്പിക്കാന്‍ ഡബ്‌ള്യു.എം.സി ഒരുക്കുന്നതാണ് ഈ ഗ്രന്ഥശാല.
മലയാളത്തിലെ മികച്ച പുസ്തകങ്ങള്‍ വായനക്കാരിലെത്തിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ഗ്രന്ഥശാലയുടെ ഭാഗമായി തുടരും.

ഓണ്‍ലൈന്‍ വെബ്‌സൈറ്റിലൂടെ പുസ്തകങ്ങളുടെ പട്ടിക ലഭ്യമാക്കുകയും, വെബ്‌സൈറ്റിലൂടെ തന്നെ പുസ്തകങ്ങള്‍ മുന്‍കൂട്ടി റിസേര്‍വ് ചെയ്യാനുമുള്ള സൗകര്യം ഉണ്ടായിരിക്കും.

ഉത്ഘാടന ദിവസം തന്നെ താല്‍പ്പര്യമുള്ള വായനക്കാര്‍ക്ക് പുസ്തകങ്ങള്‍ ലഭ്യമാക്കും.

ഈ ചടങ്ങിലേക്ക് വായന ഇഷ്ട്ടപെടുന്ന എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഡബ്‌ള്യു.എം.സി എക്‌സിക്യൂട്ടീവ് കൌണ്‍സില്‍ അറിയിച്ചു.

library@wmcireland.com

Scroll To Top