Thursday December 08, 2016
Latest Updates

ഗ്രിഫിത്ത് അവന്യൂ ഒരുങ്ങി,സിനിമാറ്റിക്ക് ഡാന്‍സും നാടോടി നൃത്തവും ഇന്ന്, കലാസാഹിത്യമത്സരങ്ങളും,ഫാന്‍സിഡ്രസ് മത്സരവും നാളെ

ഗ്രിഫിത്ത് അവന്യൂ ഒരുങ്ങി,സിനിമാറ്റിക്ക് ഡാന്‍സും നാടോടി നൃത്തവും ഇന്ന്, കലാസാഹിത്യമത്സരങ്ങളും,ഫാന്‍സിഡ്രസ് മത്സരവും നാളെ

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഇന്ത്യന്‍ വംശജരുടെ ഏറ്റവും വലിയ കലോത്സവവേദിയായ നൃത്താഞ്ജലി&കലോത്സവ് 2016 ന് ഇന്ന് ഡബ്ലിനില്‍ തുടക്കമാവും.വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടര്‍ച്ചയായ ഒന്‍പതാമത്തെ വര്‍ഷമാണ്  അയര്‍ലണ്ടിലെ ബാല്യ-കൗമാര പ്രതിഭകള്‍ക്കായി നൃത്താഞ്ജലി&കലോത്സവ് ‘ ഒരുക്കുന്നത്.

ഗ്രിഫിത്ത് അവന്യുവിലുള്ള ‘Scoil Mhuire National Boys School’ വേദിയില്‍ ഇന്ന്(വെള്ളിയാഴ്ച) രാവിലെ രാവിലെ 9.30 -ന് സീനിയര്‍ വിഭാഗം ഭരതനാട്യത്തോടെ നൃത്ത മത്സരങ്ങള്‍ ആരംഭിക്കും.തുടര്‍ന്ന് കുച്ചിപ്പുടി , മോഹിനിയാട്ടം തുടങ്ങിയ ഇനങ്ങളും ഉച്ചയ്ക്ക് ശേഷം ജനപ്രിയ ഇനമായ സിനിമാറ്റിക് നൃത്തത്തിന്റെ മത്സരങ്ങളും ഉണ്ടാവും.

വൈകിട്ട് നാല് മണിക്ക് ഡബ്ലിന്‍ മേയര്‍ ബ്രെണ്ടന്‍ കാര്‍ ഭദ്രദീപം കൊളുത്തി ‘നൃത്താഞ് ജലി & കലോത്സവം 2016’ ഔപചാരികമായി ഉത്ഘാടനം ചെയ്യും

ശനിയാഴ്ച(നാളെ)രാവിലെ 9.30 മുതല്‍ കലോത്സവ മത്സര ഇനങ്ങള്‍ ആരംഭിക്കും. കലാഭവന്‍ മണിയുടെ ഓര്‍മ്മയില്‍ നാടന്‍ പാട്ട് മത്സരവും, ശ്രേഷ്ട ഭാഷ മലയാളത്തിലുള്ള അക്ഷരമെഴുത്തും , കത്തെഴുത്തും ഈ വര്‍ഷത്തെ പ്രത്യേക ഇനങ്ങളാണ്.ഇന്ത്യന്‍ വിഭവങ്ങളുടെ ഫുഡ് സ്റ്റാളും മത്സര വേദിയുടെ സമീപം ഉണ്ടാവും.

ഇന്ത്യന്‍ നൃത്തത്തിന്റെയും കലകളുടെയും ഈ ഉത്സവത്തിന് പ്രവേശനം സൗജന്യമാണ്. 6 മുതല്‍ 18 വരെ പ്രായപരിധിയിലുള്ള ഇന്ത്യന്‍ വംശജരായ കുട്ടികളുടെയും യുവജനങ്ങളുടെയും പ്രകടനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഏല്ലാ മലയാളികളെയും ഹാര്‍ദ്ദമായി ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

Scroll To Top