Thursday December 08, 2016
Latest Updates

ഡബ്ല്യൂ എം സി കലോത്സവം:മാതാപിതാക്കളുടെ മീറ്റിംഗ്

ഡബ്ല്യൂ എം സി കലോത്സവം:മാതാപിതാക്കളുടെ മീറ്റിംഗ്

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ഈ വര്‍ഷത്തെ ‘നൃത്താഞ്ജലി & കലോത്സവം 2015’ന്റെ ഒരുക്കങ്ങളുടെ ഭാഗമായി മാതാപിതാക്കളുടെ മീറ്റിംഗ് നടത്തുന്നു. നൃത്താഞ്ജലിയുടെ സുഗമമായ നടത്തിപ്പും സുതാര്യതയും ഉറപ്പു വരുത്തുന്നതിനായി ഇത്തവണ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടു വയ്ക്കാന്‍ ഡബ്ല്യു.എം.സി അവസരം ഒരുക്കുന്നു.
കാബ്ര പാര്‍ക്ക്‌സൈഡ് കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് സെന്ററില്‍ 27 ജൂണ്‍, ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ 4 മണി വരെ നടക്കുന്ന മീറ്റിങ്ങിലേയ്ക്ക് എല്ലാവരെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.

ഡബ്ല്യു.എം.സിയുടെ എക്‌സിക്യൂട്ടീവ് കൌണ്‍സില്‍ അംഗമായ സെറിന്‍ ഫിലിപ്പ് ആണ് ഈ വര്‍ഷത്തെ ‘നൃത്താഞ്ജലി & കലോത്സവം 2015’ ന്റെ കോര്‍ഡിനേറ്റര്‍. 
Venue: Cabra Parkside Communtiy Sports Cetnre,Ratoath Road, Dublin 7 .
വിവരങ്ങള്‍ക്ക്:
കിംഗ് കുമാര്‍ വിജയരാജന്‍ : 087 2365378
സെറിന്‍ ഫിലിപ്പ്: 087 9646100

Scroll To Top