Saturday December 10, 2016
Latest Updates

നൃത്താഞ്ജലി & കലോത്സവം 2015′ ന്റെ രജിസ്‌ട്രേഷന്‍ തിയതി ഒക്ടോബര്‍ 20 വരെ നീട്ടി 

നൃത്താഞ്ജലി & കലോത്സവം 2015′ ന്റെ രജിസ്‌ട്രേഷന്‍ തിയതി ഒക്ടോബര്‍ 20 വരെ നീട്ടി 

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍, അയര്‍ലണ്ട് പ്രോവിന്‍സിന്റെ ‘നൃത്താഞ്ജലി & കലോത്സവം 2015’ ന്റെ രജിസ്‌ട്രേഷന്‍ തീയതി മത്സരാര്‍ഥികളുടെ അഭ്യര്‍ത്ഥന പ്രകാരം ഒക്ടോബര്‍ 20 വരെ നീട്ടി. ഡബ്ല്യു.എം.സി യുടെ ‘നൃത്താഞ്ജലി & കലോത്സവം 2015’ ന്റെ സുഗമമായ നടത്തിപ്പിനും മൂല്യനിര്‍ണ്ണയത്തിന്റെ സൌകര്യവും കണക്കിലെടുത്ത് വെബ്‌സൈറ്റില്‍ കൂടി ഓണ്‍ലൈനായി മാത്രമേ രജിസ്‌ട്രേഷന്‍ സ്വീകരിക്കുകയുള്ളൂവെന്ന് ഭാരവാഹികള്‍ അറിയിച്ചു.http://www.nrithanjali2015.com  എന്ന വെബ് സൈറ്റ് ലിങ്കിലൂടെ രജിസ്‌ട്രേഷന്‍ സ്വീകരിക്കും.

‘നൃത്താഞ്ജലി & കലോത്സവം 2015’ ന്റെ ഉത്ഘാടനം ഡബ്ലിന്‍ ലോര്‍ഡ് മേയര്‍ ക്രിയോണ നി ഡാലയാണ് നിര്‍വഹിക്കുക .കേരളത്തിലെ സ്‌കൂള്‍ യുവജനോത്സവ മാതൃകയില്‍ 2010 മുതല്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന കലാമേള ഈ വര്‍ഷം ഒക്ടോബര്‍ 31 (ശനിയാഴ്ച ) രാവിലെ 9.30 ഡബ്ലിന്‍ ലോര്‍ഡ് മേയര്‍ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്യും.

പ്രവാസി ഇന്ത്യകാര്‍ക്ക് സ്വന്തം കലയെയും സംസ്‌കാരത്തെയും, തങ്ങള്‍ വളര്‍ന്നു വന്ന കാലഘട്ടത്തെയും ഓര്‍മിക്കുവാനും തങ്ങളുടെ പുതു തലമുറയെ വളര്‍ന്നു വന്ന നാടിന്റെ സാംസ്‌കാരിക പൈതൃക സമ്പത്ത് പഠിപ്പിക്കുവാനും അത് പ്രദര്‍ശിപ്പിക്കുവാനും ഒരു വേദിയാണ് ഡബ്ല്യു.എം.സി അയര്‍ലണ്ട് പ്രോവിന്‍സ് ഒരുക്കുന്നത്. ഈ കലാമേള ആസ്വദിക്കുവാനും ഒരുവന്‍ വിജയമാക്കി തീര്‍ക്കുവാനും ഡബ്ല്യു.എം.സി  അഭ്യര്‍ത്ഥിച്ചു.

ഡബ്ല്യു.എം.സി യുടെ ‘നൃത്താഞ്ജലി & കലോത്സവം 2015’ (Dublin International Arts Festival for people of Indian Origin) , 31 ഒക്ടോബര്‍ (ശനി), 1 നവംബര്‍ (ഞായര്‍) തീയതികളില്‍ ഗ്രിഫിത്ത് അവന്യുവിലുള്ള ‘Scoil Mhuire National Boys School’ വേദിയില്‍ അരങ്ങേറും. രാവിലെ 9 മണി മുതല്‍ ചെസ്റ്റ് നമ്പറുകള്‍ വിതരണം ചെയ്ത് തുടങ്ങും.

Scroll To Top