Thursday February 23, 2017
Latest Updates

അയര്‍ലണ്ടില്‍ പ്രതിമാസം 2000 പേര്‍ വെല്‍ഫെയര്‍ തട്ടിപ്പ് നടത്തുന്നുവെന്ന് കണക്കുകള്‍

അയര്‍ലണ്ടില്‍ പ്രതിമാസം 2000 പേര്‍ വെല്‍ഫെയര്‍ തട്ടിപ്പ് നടത്തുന്നുവെന്ന് കണക്കുകള്‍

ഡബ്ലിന്‍: സാമൂഹ്യ സുരക്ഷാ വകുപ്പിന്റെ വെല്‍ഫെയര്‍ സംവിധാനുമായി ബന്ധപ്പെട്ട് വന്‍ തോതില്‍ തട്ടിപ്പ് നടക്കുന്നതായി റിപ്പോര്‍ട്ട്. മാസംതോറും ശരാശരി 2,000 പേര്‍ വീതം വെല്‍ഫെയര്‍ തട്ടിപ്പ് നടത്തുന്നതായിട്ടാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇതിനെതിരേ ശക്തമായ നടപടിക്കൊരുങ്ങുകയാണ് സാമൂഹ്യ സുരക്ഷാ വകുപ്പ്. ഇക്കാര്യം അന്വേഷിക്കാനായി നിയോഗിക്കപ്പെട്ടിട്ടുള്ള 91 ഇന്‍സ്‌പെക്ടര്‍മാര്‍ അടങ്ങുന്ന തട്ടിപ്പ് അന്വേഷണസംഘത്തില്‍ 20 പേരെ കൂടി ഉള്‍പ്പെടുത്താനാണ് തീരുമാനം.
പോലീസ് ജോലിയില്‍ മികവ് തെളിയിച്ച ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെട്ട പട്ടിക കഴിഞ്ഞ ഒക്‌ടോബറിലാണ് സാമൂഹ്യ സുരക്ഷാ വിഭാഗം മന്ത്രി പ്രഖ്യാപിച്ചത്. വെല്‍ഫെയര്‍ തട്ടിപ്പാണ് പ്രധാന കാര്യമെങ്കിലും നികുതിപ്പണത്തിന്‍െ്‌റ കാര്യത്തിലെ സുരക്ഷ കൂടി ഇവര്‍ ഉറപ്പാക്കും. ഡബല്‍ന്‍, ഡണ്‍ഡാള്‍ക്ക്, ലെറ്റര്‍ കെന്നി, മോണാഗന്‍, ലോങ്‌ഫോര്‍ഡ്, ഗാല്‍വേ, ലിമറിക്, നവാന്‍, സ്ലൈഗോ എന്നിവിടങ്ങളിലായിരിക്കും പുതിയ ജീവനക്കാരെ നിയോഗിക്കുക.

സാമൂഹ്യ സുരക്ഷാ വകുപ്പ് പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം വെല്‍ഫെയര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംശയിക്കുന്ന 25,000 കേസുകള്‍ കണ്ടെത്താനായിട്ടുണ്ട്. എന്നാല്‍ 2014 നെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്.

Scroll To Top