Tuesday December 06, 2016
Latest Updates

ഐറിഷ് ബജറ്റില്‍ പ്രഖ്യാപിച്ച 20,000 യൂറോയുടെ ടാക്സ് ക്രഡിറ്റ് റീഫണ്ട് പദ്ധതി പിന്‍വലിച്ചേക്കുമെന്നു സൂചനകള്‍:കൂടുതല്‍ പദ്ധതികള്‍ വില കൂട്ടുമെന്ന ന്യായം പറഞ്ഞു സര്‍ക്കാരും പ്രതിപക്ഷവും ഒന്നിക്കുന്നു

ഐറിഷ് ബജറ്റില്‍ പ്രഖ്യാപിച്ച 20,000 യൂറോയുടെ ടാക്സ് ക്രഡിറ്റ് റീഫണ്ട് പദ്ധതി പിന്‍വലിച്ചേക്കുമെന്നു സൂചനകള്‍:കൂടുതല്‍ പദ്ധതികള്‍ വില കൂട്ടുമെന്ന ന്യായം പറഞ്ഞു സര്‍ക്കാരും പ്രതിപക്ഷവും ഒന്നിക്കുന്നു

ഡബ്ലിന്‍:ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് 20,000 യൂറോ വരെ ടാക്സ് ഇളവ് നല്‍കുമെന്ന ബജറ്റിലെ പ്രഖ്യാപനം പിന്‍വലിക്കാന്‍ സാധ്യത. എന്നാല്‍ ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് 10% ഡെപ്പോസിറ്റ് തുക നല്‍കിയാല്‍ മതി എന്ന സെന്‍ട്രല്‍ ബാങ്ക് നയം കൂടി വന്നതോടെ, ഇളവ് നല്‍കുന്നത് ഭവനവില ഇനിയും ഉയരാന്‍ കാരണമാകുമെന്ന ആശങ്കയെത്തുടര്‍ന്നാണ് പ്രഖ്യാപനം പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ മാസത്തെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി 2017 ജനുവരി മുതല്‍ പ്രാവര്‍ത്തികമാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം.

അതേസമയം 20,000 യൂറോ ഗ്രാന്റ് നല്‍കുന്നതിനു പകരം വീടുകളുടെ ലഭ്യത കൂട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന് അയര്‍ലണ്ടിലെ ചാര്‍ട്ടേര്‍ഡ് സര്‍വെയേഴ്സ് സൊസൈറ്റി അഭിപ്രായപ്പെട്ടു.

നിലവിലുള്ള സര്‍ക്കാരിനെ എതിര്‍ക്കാതെ ന്യൂനപക്ഷ മന്ത്രിസഭയെ പിന്തുണയ്ക്കുന്ന മുഖ്യപ്രതിപക്ഷകക്ഷിയായ ഫിയനാഫാളിന്റെ സാമ്പത്തിക കാര്യ വക്താവ് മൈക്കിള്‍ മാക്ഗ്രാത്തുംഇതേ അഭിപ്രായവുമായി രംഗത്തെത്തി കഴിഞ്ഞു.സര്‍ക്കാരിന്റെ ഇടപെടല്‍ കാരണം വില കൂടുകയാണ് ചെയ്യുന്നതെങ്കില്‍ ഗ്രാന്റ് പ്രഖ്യാപനം പിന്‍വലിക്കണം എന്നാണ് അദ്ദേഹം ഇന്നലെ ആവശ്യപ്പെട്ടത്.

10 ശതമാനം ഡിപ്പോസിറ്റ് മതിയെന്ന നിലപാടുമായി സെന്‍ട്രല്‍ ബാങ്ക് ഭേഗദഗതി വന്നതോടെ ഡബ്ലിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളിലെല്ലാം വില കൂടുന്ന പ്രതിഭാസമാണ് ഇപ്പോള്‍ നടക്കുന്നത്.കുറച്ചു വീടുകളെ വിപണിയില്‍ ഉള്ളുവെന്നതിനാല്‍ ടാക്‌സ് ഇളവും ഡിപ്പോസിറ്റ് ഇളവും ഒന്നിച്ചു ചേരുമ്പോള്‍ വില കുതിച്ചു കയറുമെന്നാണ് സര്‍ക്കാരിന്റെയും ‘പുതിയ’കണ്ടെത്തല്‍ എന്നതിനാല്‍ ടാക്‌സ് ക്രഡിറ്റ് ആനുകൂല്യം പിന്‍വലിക്കുമെന്നാണ് ലഭ്യമാകുന്ന സൂചനകള്‍.ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.ഭവന നയത്തില്‍ സര്‍ക്കാരിന് ഒരു തീര്‍ച്ചയുമില്ലെന്ന വാദത്തിന് അവസാനത്തെ ഉദാഹരണമാവും പുതിയ തീരുമാനം

Scroll To Top