Saturday December 10, 2016
Latest Updates

ഒരു സെന്റും രണ്ടു സെന്റും ഇനി വേണ്ട!,നാളെ മുതല്‍ അഞ്ചു സെന്റായി നാണയങ്ങള്‍ റൗണ്ട് അപ്പ് ചെയ്യും 

ഒരു സെന്റും രണ്ടു സെന്റും ഇനി വേണ്ട!,നാളെ മുതല്‍ അഞ്ചു സെന്റായി നാണയങ്ങള്‍ റൗണ്ട് അപ്പ് ചെയ്യും 

ഡബ്ലിന്‍:ഒടുവില്‍ 1 സെന്റ് 2 സെന്റ് നാണയങ്ങള്‍ അയര്‍ലണ്ട് നിവാസികളുടെ പോക്കറ്റില്‍ നിന്ന് പൂര്‍ണ്ണമായും അപ്രത്യക്ഷമാവുന്നു. നാളെ(വ്യാഴാഴ്ച)മുതല്‍ മുതല്‍ ഏതാണ്ട് 5 സെന്റില്‍ താഴെ മൂല്യമുള്ള നാണയങ്ങള്‍ ഐറിഷ് ഉപഭോക്താക്കളുടെ കൈയ്യിലുണ്ടായിട്ടും കാര്യമില്ല.വ്യാഴാഴ്ച മുതല്‍ കുറേക്കാലം കൂടി നിയമപരമായി ഈ നാണയങ്ങള്‍ നിലവിലുണ്ടാവുമെങ്കിലും ക്യാഷ് പേയ്‌മെന്റുകള്‍ക്കുള്ള ബില്ലുകളില്‍ അ്ഞ്ച് സെന്റായി റൗണ്ട് അപ്പ് ചെയ്യാന്‍ തുടങ്ങും. 

ഒരു സെന്റ്,2 സെന്റ് നാണയങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇത്.ആളുകള്‍ ഇത് സ്വമേധയാ സ്വീകരിച്ചാല്‍ മാത്രമേ ഈ റൗണ്ടിംഗ് അപ് നീക്കം ഫലം കാണൂ.എന്നാലും ഈ അഞ്ച് സെന്റ് റൗണ്ടിംഗ് അപ്പ് വേണ്ട എന്ന് തോന്നുന്ന ഉപഭോക്താക്കള്‍ക്ക് കൃത്യമായ ചില്ലറ ആവശ്യമപ്പെടാന്‍ വ്യാഴാഴ്ചയക്ക് ശേഷവും അവകാശമുണ്ടായിരിക്കും. നാഷണല്‍ പേയ്‌മെന്റ് പ്ലാന്‍ വെക്‌സഫോര്‍ഡില്‍ 2013ല്‍ നടത്തിയ വിജയകരമായ ട്രയലില്‍ 85 ശതമാനം ഉപഭോക്താക്കളും 100 ശതമാനം റീട്ടെയിലര്‍മാരും അയര്‍ലണ്ടിലെ സെന്റ് കോയിനുകളുടെ ദേശീയ തലത്തിലെ റൗണ്ടിംങ് സ്വാഗതം ചെയ്തിരുന്നു. 

ഒക്ടോബര്‍ 28 മുതല്‍ ഇത് സംബന്ധിക്കുന്ന സ്റ്റിക്കറുകളും, റ്റില്‍ വോബ്ലറുകളും പോസ്റ്ററുകളും കടകളില്‍ പ്രത്യക്ഷപ്പെടും.20,000 റീട്ടെയിലര്‍മാര്‍ക്ക് സെന്‍ട്രല്‍ ബാങ്ക് പാക്കുകള്‍ കൈമാറിക്കഴിഞ്ഞു. 

Scroll To Top