Saturday December 03, 2016
Latest Updates

അയര്‍ലണ്ടിലെ എല്ലാവര്‍ക്കും ചികിത്സാ ചിലവുകള്‍ നല്കാനുള്ള യൂണിവേഴ്‌സല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയേക്കും

അയര്‍ലണ്ടിലെ എല്ലാവര്‍ക്കും ചികിത്സാ ചിലവുകള്‍ നല്കാനുള്ള യൂണിവേഴ്‌സല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയേക്കും

ഡബ്ലിന്‍ :യൂണിവേഴ്‌സല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നുവെന്ന് സൂചന. തന്റെ മുന്‍ഗാമിയായ ജയിംസ് റൈലിയുടെ സ്വപ്നപദ്ധതിക്ക് സര്‍ക്കാര്‍ ഇപ്പോള്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ പരിഗണിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രി ലിയോ വരാദ്കര്‍ തന്നെയാണ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.2019 ഓടെ അയര്‍ലണ്ടിലെ എല്ലാവര്‍ക്കും വരുമാനം പരിഗണിയ്ക്കാതെ ചികിത്സാ ചിലവുകള്‍ നല്കാനായി സര്‍ക്കാര്‍ രൂപപ്പെടുത്തിയതായിരുന്നു യൂണിവേഴ്‌സല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി.
പി എസ് ആര്‍ ഐ അടക്കുന്നവര്‍ക്ക് ദന്തസംരക്ഷണ ചിലവുകള്‍ തിരികെ നല്‍കുക, ജി പി കെയറിനു സമാനമായ മറ്റൊരു പദ്ധതി കൊണ്ടുവരിക, മരുന്നുകളുടേയും മറ്റും ചിലവുകള്‍ ഒഴിവാക്കി യൂണിവേഴ്‌സല്‍ ഹെല്‍ത് ഇന്‍ഷുറന്‍സ് പദ്ധതി ആശുപത്രി ചിലവുകള്‍ മാത്രമാക്കി ചുരുക്കുക എന്നീ മാര്‍ഗ്ഗങ്ങളാണ് സര്‍ക്കാര്‍ പരിഗണനയിലുള്ളത്. എന്നാല്‍ സര്‍ക്കാര്‍ യൂണിവേഴ്‌സല്‍ ഹെല്‍ത് ഇന്‍ഷുറന്‍സ് പദ്ധതി ഉപേക്ഷിക്കുന്നുവെന്നല്ല, മറിച്ച് പദ്ധതിക്കായി തങ്ങള്‍ എത്രമാത്രം പ്രതിജ്ഞാബദ്ധരാണെന്നാണ് നീക്കം കാണിക്കുന്നതെന്ന് വരാദ്കര്‍ അവകാശപ്പെട്ടു.
ആരോഗ്യരംഗത്ത് സ്വകാര്യമേഖലയും പൊതുമേഖലയും തമ്മില്‍ അഭിപ്രായ സമന്വയത്തിലെത്താത്തതു മൂലമാണ് പദ്ധതിയില്‍ വിഘാതം നേരിടുന്നതെന്ന് ആരോഗ്യരംഗത്തെ വിദഗ്ധനായ ഡെര്‍മോട്ട് ഗൂഡെ പറയുന്നു. കൂടാതെ രാജ്യത്തുനിലനില്‍ക്കുന്ന നീണ്ട വെയിറ്റിങ്ങ് സമയവും സര്‍ക്കാര്‍ ശ്രമങ്ങളെ വിഫലമാക്കുന്നു.

Scroll To Top