Saturday December 10, 2016
Latest Updates

ഫ്ളൂ കാരണം ഈ മഞ്ഞുകാലത്ത് ആയിരത്തോളം പേര്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് എച്ച്.എസ്.ഇ

ഫ്ളൂ കാരണം ഈ മഞ്ഞുകാലത്ത് ആയിരത്തോളം പേര്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് എച്ച്.എസ്.ഇ

ഡബ്ലിന്‍:ഈ വരുന്ന മഞ്ഞുകാലത്ത് ഫ്‌ലൂ പിടിപെട്ട് 1,000ഓളം പേര്‍ അയര്‍ലണ്ടില്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് എച്ച്.എസ്.ഇയുടെ മുന്നറിയിപ്പ്. ഇത് തടയാനായി വിന്റര്‍ ഫല്‍ വാക്സിന്‍ കുത്തിവെപ്പ് എടുക്കണമെന്നും എച്ച്.എസ്.ഇ വ്യക്തമാക്കി. പ്രായമായവരിലും, രോഗപ്രതിരോധശേഷി കുറഞ്ഞവരിലും ഫ്‌ലൂ വൈറസ് എളുപ്പത്തില്‍ കടന്നുകൂടാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞ വര്‍ഷം വാക്സിന്‍ എടുത്തവരുടെ എണ്ണം ഡബ്ല്യു.എച്ച്.ഒ നിഷ്‌കര്‍ഷിക്കുന്നതിലും കുറവായിരുന്നു എന്ന് എച്ച്.എസ്.ഇ അധികൃതര്‍ ചൂണ്ടിക്കാട്ടി. രോഗസാധ്യതയുള്ളവര്‍ (Risk group) നിശ്ചയമായും കുത്തിവെപ്പ് എടുക്കണമെന്നും അധികൃതര്‍ പറഞ്ഞു. 65 വയസ്സിനു മുകളിലുള്ള എല്ലാവരും, ഏറെക്കാലമായി എന്തെങ്കിലും അശുഖം ബാധിച്ചവരും, ഗര്‍ഭിണികളും, നഴ്സിങ് ഹോം, ഹെല്‍ത്ത് കെയര്‍ എന്നിവിടങ്ങളിലെ ജോലിക്കാരുമാണ് രോഗ സാധ്യതയുള്ളവര്‍.

കനത്ത പനി, പേശീവലിവ്, തലവേദന, കഫക്കെട്ട് എന്നീ രോഗലക്ഷണങ്ങളുള്ളവര്‍ വീട്ടില്‍ത്തന്നെ കഴിയണമെന്നും, വൈദ്യസഹായം തേടണമെന്നും അധികൃതര്‍ പറഞ്ഞു. മെഡിക്കല്‍ കാര്‍ഡോ, ജിപി വിസിറ്റ് കാര്‍ഡോ ഉള്ളവര്‍ക്ക് വാക്സിനും കണ്‍സള്‍ട്ടേഷനും സൗജന്യമാണ്.

Scroll To Top