Tuesday December 06, 2016
Latest Updates

റോഡപകടങ്ങള്‍,ബ്ളാക്ക് ഐസ്, വിന്റര്‍ വാണിങ്:അയര്‍ലണ്ട് മൈനസ് താപനിലയിലേയ്ക്ക്

റോഡപകടങ്ങള്‍,ബ്ളാക്ക് ഐസ്, വിന്റര്‍ വാണിങ്:അയര്‍ലണ്ട് മൈനസ് താപനിലയിലേയ്ക്ക്

ഡബ്ലിന്‍:രാജ്യത്ത് നടന്ന രണ്ട് റോഡപകടങ്ങളെത്തുടര്‍ന്ന് ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് വിന്റര്‍ വാണിങ് പ്രഖ്യാപിച്ചു. ജെ11 ടാല എക്സിറ്റിലുണ്ടായ അപകടത്തെത്തുടര്‍ന്ന് എം50യിലെ വടക്കന്‍ കവാടം ഇന്നലെ ഭാഗീകമായി അടച്ചിട്ടിരുന്നു.വാഹനങ്ങള്‍ മണിക്കൂറുകളോളം ബ്ലോക്കുകളില്‍ കുടുങ്ങി.

കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തെ താപനില കുത്തനെ താഴ്ന്നിരുന്നു. റോഡുകളില്‍ ഇത് ബ്‌ളാക്ക് ഐസ് രൂപപ്പെടാനും വാഹനങ്ങള്‍ വഴുതി അപകടമുണ്ടാകാനും കാരണമാകുന്നുണ്ട്. അതീവ ശ്രദ്ധയോടെ മാത്രം വാഹനമോടിക്കാനാണ് അധികൃതര്‍ ജനങ്ങള്‍ക്കു നല്‍കുന്ന നിര്‍ദ്ദേശം.

ചൊവ്വാഴ്ച നടന്ന അപകടത്തില്‍ തലകീഴായി മറിഞ്ഞ കാറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്നു പേരും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.വെള്ളിയാഴ്ച നടന്ന അപകടത്തില്‍ എം50യില്‍ ഒരു ലോറി റോഡില്‍ തെന്നി മറിയുകയായിരുന്നു.

അയര്‍ലണ്ടില്‍ വെള്ളിയാഴ്ച മഴ മാറി നിന്നെങ്കിലും ഇനി ജനങ്ങളെ കാത്തിരിക്കുന്നത് കൊടുംതണുപ്പുള്ള രാത്രികള്‍ തന്നെയാണെന്നാണ് മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്‍കുന്നത്.ഇന്നലെയും കൊടും തണുപ്പാണ് രാജ്യത്തുടനീളം അനുഭവപ്പെട്ടത്.ചില സ്ഥലങ്ങളില്‍ ചെറുതായി മഞ്ഞു വീഴ്ചയും ഉണ്ടായി.അടുത്ത ആഴ്ച രാത്രികാല താപനില മൈനസ് 2 ഡിഗ്രിയിലേക്ക് താഴും.

സ്‌കാന്‍ഡിനേവിയയില്‍ നിന്നും വീശിയടിക്കുന്ന കാറ്റാണ് രാജ്യത്തെ അന്തരീക്ഷ താപനില കഴിഞ്ഞ ദിവസം കുത്തനെ കുറയാന്‍ കാരണമായത്.അടുത്ത ഒരാഴ്ച ശൈത്യം നിറഞ്ഞ ദിനങ്ങളായിരിക്കുമെന്ന് മെറ്റ് എറാന്‍ മുന്നറിയിപ്പു നല്‍കി.

Scroll To Top