Monday December 05, 2016
Latest Updates

വിന്റര്‍ വൊമിറ്റിംഗ് വൈറസ് (നോറോ വൈറസ്) വ്യാപകമാകുന്നു

വിന്റര്‍ വൊമിറ്റിംഗ് വൈറസ് (നോറോ വൈറസ്) വ്യാപകമാകുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വിന്റര്‍ വൊമിറ്റിംഗ് വൈറസ് (നോറോ വൈറസ്)വ്യാപകമാകുന്നു. നോറോ വൈറസ് ബാധയെ തുടര്‍ന്ന് കെറി ജനറല്‍ ആശുപത്രിയിലടക്കം പല ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. നോറോ വൈറസ് ബാധയെന്ന സംശയത്തില്‍ നിരവധി പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. നോറോ വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രിയിലെ സന്ദര്‍ശന സമയം വെട്ടിച്ചുരുക്കി.

സന്ദര്‍ശകര്‍ ഉച്ചയ്ക്ക് 2 മണിക്കും 4 മണിക്കും ഇടയ്ക്കും 6.30 നും 8.30 നും ഇടയ്ക്ക് മാത്രമേ രോഗികളെ സന്ദര്‍ശിക്കാവൂ എന്ന് ആശുപത്രി അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഒരു രോഗിക്ക് പരമാവധി രണ്ടു സന്ദര്‍ശകരെ മാത്രമേ അനുവദിക്കൂ. കുട്ടികളെ കൊണ്ടുവരരുത്. തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ആശുപത്രികള്‍ നല്‍കിയിരിക്കുന്നത്. വിന്റര്‍ വൊമിറ്റിംഗ് വൈറസ് അല്ലെങ്കില്‍ ഡയറിയ ബാധിച്ചിട്ടുള്ളവര്‍ ആശുപത്രികള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് സ്വയം മാറി നില്‍ക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

വൈറസ് ബാധിതര്‍ ആശുപത്രിയില്‍ കഴിയുന്ന ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദര്‍ശിക്കുമ്പോള്‍ വൈറസ് മറ്റ് രോഗികളിലേക്കും പടരാന്‍ സാധ്യതയുണ്ട്. ഇക്കാര്യം കണക്കിലെടുത്ത് ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്നാണ് അധികൃതരുടെ അഭ്യര്‍ത്ഥന.

Scroll To Top