Sunday January 22, 2017
Latest Updates

യൂറോപ്പില്‍ സമയം മാറുന്നു, ഞായറാഴ്ച്ച പുലര്‍ച്ചെ മുതല്‍ വിന്റര്‍ ടൈം 

യൂറോപ്പില്‍ സമയം മാറുന്നു, ഞായറാഴ്ച്ച പുലര്‍ച്ചെ മുതല്‍ വിന്റര്‍ ടൈം 

ഡബ്ലിന്‍ : യൂറോപ്പില്‍ വിന്റര്‍ ടൈം ഞായറാഴ്ച്ച പുലര്‍ച്ചെ മുതല്‍ ആരംഭിക്കും .ഒക്ടോബര്‍ മാസത്തിലെ അവസാന ഞായറാഴ്ച്ച മുതലാണ് എല്ലാ വര്‍ഷവും വിന്റര്‍ ടൈം ആരംഭിക്കുന്നത്. അന്ന് പുലര്‍ച്ചെ ഒരു മണിക്കൂര്‍ സമയം പിന്നോട്ടാക്കിയാണ് വിന്റര്‍ ടൈം ക്രമീകരിക്കുന്നത്. 1980കള്‍ മുതല്‍ക്കാണ് യൂറോപ്പില്‍ ഈ സമയമാറ്റം പ്രാബല്യത്തില്‍ വന്നത്.

ഞായറാഴ്ച്ച ആരംഭിക്കുന്ന വിന്റര്‍ ടൈം മാര്‍ച്ച് മാസത്തിലെ അവസാന ഞായറാഴ്ചയോടെ അവസാനിക്കും. രാത്രി ദൈര്‍ഘ്യം കൂടുന്നതിനനുസരിച്ചാണ് വിന്റര്‍ ടൈം ക്രമീകരിക്കുന്നത്. മാര്‍ച്ച് വരെ പകല്‍ സമയം കുറവും രാത്രി ദൈര്‍ഘ്യം കൂടുതലുമായിരിക്കും

ശനിയാഴ്ച്ച നൈറ്റ് ഡ്യൂട്ടിയുള്ളവര്‍ ഒരു മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യേണ്ടിവരും.വിന്ററില്‍ ഇന്ത്യന്‍ സമയവും ഐറിഷ് സമയവും തമ്മില്‍ അഞ്ചര മണിക്കൂര്‍ വ്യത്യാസം ഉണ്ടാവും.സമ്മറില്‍ ഇത് നാലര മണിക്കൂര്‍ മാത്രമാണ്

Scroll To Top