Wednesday December 07, 2016
Latest Updates

വിന്റര്‍ സെയിലില്‍ തിക്കും തിരക്കും,അറസ്റ്റും:ഉത്സവലഹരിയില്‍ ജനം 

വിന്റര്‍ സെയിലില്‍ തിക്കും തിരക്കും,അറസ്റ്റും:ഉത്സവലഹരിയില്‍ ജനം 

ഫോട്ടോ :ബ്രൌണ്‍ തോമസിലേയ്ക്ക് വിന്റര്‍ സെയിലിനായി ഇടിച്ചു കയറുന്നവര്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വിന്റര്‍ സെയിലില്‍ തിക്കും തിരക്കും. ഓഫറുകളുംവിലക്കിഴിവും പരമാവധി പ്രയോജനപ്പെടുത്താന്‍ ആയിരങ്ങള്‍ തിക്കും തിരക്കും കൂട്ടിയതോടെ ഷോപ്പുകളില്‍ സംഘര്‍ഷവും വാക്കേറ്റവുമുണ്ടായി. ഡബ്ലിനിലെ മേരിസ്ട്രീറ്റില്‍ സംഘര്‍ഷം സൃഷ്ടിച്ച ഒരു യുവതി അറസ്റ്റിലായി. രാവിലെ 7.30 ന് ക്യൂ നില്ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം നിയന്ത്രണാതീതമായതോടെയാണ് യുവതി അറസ്റ്റിലായത്.

ആര്‍നോട്ട്‌സ് തുറന്നപ്പോള്‍ ആദ്യം അകത്തു പ്രവേശിക്കാന്‍ സാധിച്ച ഭാഗ്യവാന്മാര്‍ !

ആര്‍നോട്ട്‌സ് തുറന്നപ്പോള്‍ ആദ്യം അകത്തു പ്രവേശിക്കാന്‍ സാധിച്ച ഭാഗ്യവാന്മാര്‍ !

ഷോപ്പുകളിലെ തിക്കും തിരക്കും യുദ്ധസമാനമായ അന്തരീക്ഷമാണ് സൃഷ്ടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മിക്കയിടത്തും സംഘര്‍ഷം നിയന്ത്രിക്കാന്‍ ഗാര്‍ഡയുടെ സഹായം തേടേണ്ടി വന്നു. ഡബ്ലിന്‍ സിറ്റി സെന്റര്‍ ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം കടുത്ത ജനത്തിരക്ക് അനുഭവപ്പെട്ടു.ലിഫി വാലിയിലും, ഡന്‍ഡ്രം ടൌണ്‍ സെന്ററിലും രൂക്ഷമായ ജനത്തിരക്ക് അനുഭവപ്പെട്ടു. കോര്‍ക്ക്, ലിമെറിക്ക്, അത്‌ലോന്‍, ഗാല്‍വെ എന്നിവടങ്ങളിലും മികച്ച വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തു.


ഷോപ്പുകളിലേക്ക് തിക്കി തിരക്കി കയറുന്നതിനിടെ പലര്‍ക്കും ശാരീരിക ഉപദ്രവം ഏല്‍ക്കേണ്ടി വന്നതായും റിപ്പോര്‍ട്ടുണ്ട്.വില കുറച്ച ബാഗുകളെ ചൊല്ലിയാണ് ഏറ്റവും കൂടുതല്‍ തര്‍ക്കങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.അര്‍നൊര്‍ട്ട്‌സിലും ബ്രൌണ്‍ തോമസിലും ഓഫറില്‍ ഉണ്ടായിരുന്ന ബാഗുകള്‍ക്ക് വേണ്ടി മത്സരിക്കാന്‍ നൂറുകണക്കിന് സ്ത്രീകളാണ് ബഹളം കൂട്ടിയത്.

ചൈനീസ് വംശജരായിരുന്നു ക്യൂവില്‍ ഏറ്റവും അധികം ഇന്ത്യാക്കാരായ ഇടപാടുകാര്‍ രാവിലെ ക്യൂവില്‍ താരതമ്യേനെ കുറവായിരുന്നു 

ബ്രൌണ്‍ തോമസിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ പിന്നില്‍ നിന്നവര്‍ മര്‍ദിച്ചതായി ഒരു യുവതി പരാതിപ്പെട്ടു. അര്‍നോട്‌സില്‍ രാവിലെ 9 മണിക്കാണ് വില്‍പ്പന ആരംഭിച്ചത്. ലിഫി വാലിയിലും ജെര്‍വിസ് ഷോപ്പിംഗ് സെന്ററിലും അടക്കം നെക്സ്റ്റ് സ്റ്റോറുകളില്‍ രാവിലെ 6 മണി മുതല്‍ ക്യൂ ആരംഭിച്ചിരുന്നു. മിക്കയിടങ്ങളിലും അര മണിക്കൂറിലധികം ക്യൂ നിന്ന ശേഷമാണ് ഉപഭോക്താക്കള്‍ക്ക് അകത്ത് പ്രവേശിക്കാനായത്. ജനത്തിരക്ക് മൂലം ഉച്ചയോടെ മിക്ക ഷോപ്പുകളിലും സ്റ്റോക്ക് തീര്‍ന്നു.

Scroll To Top