Thursday February 22, 2018
Latest Updates

അയര്‍ലണ്ട് വിന്ററിലേയ്ക്ക് തിരിച്ചു പോകുന്നു ? മുന്നറിയിപ്പുമായി മെറ്റ് എറാന്‍

അയര്‍ലണ്ട് വിന്ററിലേയ്ക്ക് തിരിച്ചു പോകുന്നു ? മുന്നറിയിപ്പുമായി മെറ്റ് എറാന്‍

ഡബ്ലിന്‍:വിന്റര്‍ തിരിച്ചുവരുന്ന പ്രതീതിയില്‍ പ്രക്ഷുബ്ധമായ കാലാവസ്ഥ അയര്‍ലണ്ടിലെങ്ങും അടുത്തദിവസങ്ങളില്‍ ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍.

അഞ്ച് കൗണ്ടികളില്‍ ഇന്ന് രാവിലെ മുതല്‍ കനത്ത മഞ്ഞ് വീഴ്ചക്ക് സാധ്യതയെന്നാണ് മെറ്റ് ഏറാന്റെ പ്രവചനം. കാവന്‍, ഡോണിഗല്‍, മോണഗാന്‍, ലൂത്ത്,ലെറ്റ്റിം എന്നീ സ്ഥലങ്ങളിലാണ് മഞ്ഞ് വീഴ്ചക്കും കാറ്റിനുമുള്ള സാധ്യത കണക്കിലെടുത്ത് മെറ്റ് ഏറാന്‍ സ്റ്റാറ്റസ് യെല്ലോ സ്നോ-ഐസ് വാണിങ്ങ് നല്‍കിയത്.

പുലര്‍ച്ചേ മൂന്ന് മുതല്‍ വൈകീട്ട് മൂന്ന് വരെയായിരിക്കും കാറ്റിന് വേഗത കൂടാന്‍ സാധ്യത. 55 മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റ് വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിലേക്കായാണ് നീങ്ങുക എന്നും മെറ്റ് എറാന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒന്നിടവിട്ട് സ്നോ ഫാളിങ്ങും ഉണ്ടാകും.

ഇന്ന് രാത്രിയോടെ രാജ്യത്തിന്റെ മിക്കഭാഗങ്ങളില്‍ മഴയുണ്ടാകും. മഞ്ഞും മഴയും ചേര്‍ന്നായിരിക്കും പെയ്യുക എന്ന് മെറ്റ് എറാന്റെ അറിയിപ്പിലുണ്ട്. അന്തരീക്ഷതാപനില പൂജ്യം സെല്‍ഷ്യസ് മുതല്‍ മൂന്ന് സെല്‍ഷ്യസ് വരെയായിരിക്കും.

Scroll To Top