Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ മഞ്ഞുകാലം കഠിനമാവുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍

അയര്‍ലണ്ടില്‍ മഞ്ഞുകാലം കഠിനമാവുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഇത്തവണത്തെ മഞ്ഞുകാലം കഠിനമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. അടുത്ത കാലത്തെ ഏറ്റവും തണുപ്പേറിയ ദിനങ്ങളാകും ഐറിഷുകാരെ കാത്തിരിക്കുന്നതത്രേ.താപനില നിരവധി ദിവസങ്ങളില്‍ മൈനസിലേയ്ക്ക് കൂപ്പു കുത്തും. കനത്ത കാറ്റും, മഞ്ഞുവീഴ്ചയും രാജ്യത്തെ ആര്‍ട്ടിക് പ്രദേശത്തെ കാലാവസ്ഥയ്ക്ക് സമാനമാക്കി മാറ്റുമെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കി.

നവംബര്‍ മുതല്‍ ജനുവരി വരെ ഈ സ്ഥിതി തുടരും. കഴിഞ്ഞ 100 വര്‍ഷത്തിനിടെയുള്ള ഏറ്റവും തണുത്ത മാസമായിരിക്കും അയര്‍ലണ്ടിന് ഈ ഡിസംബര്‍ എന്ന് എക്സാറ്റ വെതര്‍ ഉദ്യോഗസ്ഥന്‍ ജെയിംസ് മാഡന്‍ പറഞ്ഞു. 2010-2011 സീസണിലും 100 വര്‍ഷത്തിനിടെയുള്ള ഏറ്റവും തണുത്ത മാസമായി ഡിസംബര്‍ മാറിയിരുന്നു.

Scroll To Top