Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ ഇത്തവണ വിന്റര്‍ വരില്ലേ…?

അയര്‍ലണ്ടില്‍ ഇത്തവണ വിന്റര്‍ വരില്ലേ…?

വംബര്‍ മാസം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴും അയര്‍ലണ്ടില്‍ കാലാവസ്ഥ വലിയ മാറ്റമില്ലാതെ തുടരുകയാണ്.തണുപ്പ് വര്‍ദ്ധിച്ചെങ്കിലും രാത്രികാല താപനിലയില്‍ മാത്രമേ കാര്യമായ മാറ്റം ഉണ്ടായിട്ടുള്ളുവെന്നാണ് നിരീക്ഷകര്‍ സൂചിപ്പിക്കുന്നത്.ചില സ്ഥലങ്ങളില്‍ 16 ഡിഗ്രി വരെയാണ് ഉയര്‍ന്ന താപനില.എന്താണ് വിന്റര്‍ വരാത്തത് എന്നതാണ് പൊതുവെ ഉയരുന്ന ചോദ്യം.

എന്നാല്‍ കനത്ത മഞ്ഞുകാലമാണ് വരാന്‍ പോകുന്നത് എന്ന് ഉറപ്പിക്കാറായിട്ടില്ലെന്നാണ് മെറ്റ് എറാന്‍ ഉദ്യോഗസ്ഥന്‍ ജെറാള്‍ഡ് ഫല്‍മിങ് പറയുന്നത്.

മഞ്ഞുകാലത്തെ നേരിടാനുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്ന ‘Be Winter Ready’ എന്ന വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവേയാണ് ഫല്‍മിങ് ഇക്കാര്യം പറഞ്ഞത്. അടുത്ത മാസം കനത്ത മഞ്ഞുകാലമാകും എന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ല. കനത്ത മഞ്ഞുകാലമാണ് കാത്തിരിക്കുന്നത് എന്നതിന് ശാസ്ത്രീയമായ യാതൊരു അടിത്തറയും ഇതുവരെ ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം യൂ കെയുടെ വിവിധ ഭാഗങ്ങളില്‍ വിന്റര്‍ ഈയാഴ്ച മുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിക്കുന്നുണ്ട്.ആറിഞ്ച് വരെ സ്‌നോ ഫാളാണ് യൂ കെ യില്‍ ഈ വാരാന്ത്യത്തോടെ ഉണ്ടായേക്കും എന്ന് സൂചയുണ്ട്.കനത്ത മഴയ്ക്കും സാധ്യതയുണ്ട്.വിന്ററിനെ നേരിടാന്‍ ആയിരം പേരടങ്ങുന്ന മിലിട്ടറി ഫോഴ്സിനെ നിയോഗിച്ചിട്ടുള്ളതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

Scroll To Top