Wednesday September 20, 2017
Latest Updates

അയര്‍ലണ്ടില്‍ വിന്റര്‍ ഫ്‌ലൂ പടരുന്നു,വാക്‌സിനേഷന്‍ എടുത്തു പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ 

അയര്‍ലണ്ടില്‍ വിന്റര്‍ ഫ്‌ലൂ പടരുന്നു,വാക്‌സിനേഷന്‍ എടുത്തു പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ 

ഡബ്ലിന്‍ :അയര്‍ലണ്ടിലെമ്പാടും ഫ്‌ലൂ പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനോടകം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള ആശുപത്രികളിലായി നൂറുകണക്കിന് പേര്‍ ചികിത്സ തേടി എത്തി കഴിഞ്ഞു . ഇപ്പോഴും പല ആശുപത്രികളും അപകടാവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുകയുമാണ്.ട്രോളി പ്രതിസന്ധിയാല്‍ വലയുന്ന ആശുപത്രികളില്‍ പണി ബാധിതരുടെ പ്രവേശനം കൂടിയാവുമ്പോള്‍ തിരക്ക് വര്ദ്ധിച്ചു തുടങ്ങി.

അയര്‍ലണ്ടില്‍ പനി പടര്‍ന്ന് പിടിയ്ക്കാന്‍ സാധ്യതയെന്ന് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വൈവലന്‍സ് സെന്ററര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.പ്രായമായവരിലും ഗര്‍ഭിണികളിലും രോഗ സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ കൃത്യമായ ഫ്‌ലൂ വാക്‌സിനേഷന്‍ എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് ഹെല്‍ത്ത്‌പ്രൊട്ടക്ഷന്‍ സര്‍വൈവലന്‍സ് സെന്റര്‍ നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ കാര്‍ഡ് ഉള്ളവര്‍ക്ക് സൌജന്യമായി വാക്‌സിനേഷന്‍ ജി പി മാരുടെ അടുക്കല്‍ നിന്നും എടുക്കാവുന്നതാണ്.
ആരോഗ്യമേഖലയിലും മൃഗ സംരക്ഷണ മേഖലയിലും അടക്കമുള്ള ജോലിക്കാര്‍ വാക്‌സിനേഷന്‍ എടുക്കുന്നതാവും ഉത്തമമെന്ന് മന്ത്രി ലിയോ വരേദ്കര്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

ഇപ്പോള്‍ രാജ്യത്തിന്റെ ചില മേഖലകളില്‍ നിന്ന് പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.വരുന്ന ആഴ്ചകളില്‍ കൂടുതല്‍ മേഖലകളിലേക്ക് പനി പടരാന്‍ സാധ്യതയുണ്ടെന്ന് എച്ച്എസ്ഇവെളിപ്പെടുത്തി. പനിബാധ രണ്ട് മാസം വരെ നീണ്ടു നില്‍ക്കാനിടയുണ്ടെന്നുംഎച്ച്എസ്ഇ വ്യക്തമാക്കി.ശരീരത്തിന്റെ താപനില വര്‍ദ്ധിക്കല്‍,ശരീര വേദന,ചുമ,തലവേദന,തൊണ്ട വേദന എന്നിവയാണ് വിന്റര്‍ ഫ്‌ലൂ വിന്റെ ലക്ഷണങ്ങള്‍. 

ബ്യൂമൗണ്ട് ആശുപത്രി, കോര്‍ക്ക് യൂനിവേഴ്‌സിറ്റി ആശുപത്രി, ഡബ്ലിന്‍ കൊണോലി ഹോസ്പിറ്റല്‍, ഡബ്ലിന്‍ സെന്റ് ജെയിംസ് ആശുപത്രി, ഗാല്‍വേ യൂനിവേഴ്‌സിറ്റി ആശുപത്രി എന്നിവിടങ്ങളിലെല്ലാം പനി ബാധിച്ചെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.

Scroll To Top