Wednesday December 07, 2016
Latest Updates

വിന്റര്‍ ബഗിനെ എങ്ങനെ ഒഴിവാക്കാം ?

വിന്റര്‍ ബഗിനെ എങ്ങനെ ഒഴിവാക്കാം ?

ഡബ്ലിന്‍: വിന്റര്‍ ബഗ്ഗിന്റെ ആക്രമണം വര്‍ദ്ധിക്കുകയാണ്.അന്തരീക്ഷ താപനിലയിലെ ഏറ്റകുറച്ചിലുകള്‍ വിന്റര്‍ ബഗ് വ്യാപിക്കാന്‍ കാരണമാണ്എങ്കിലും ബഗിനെ പ്രതിരോധിച്ച് നിര്‍ത്താനുള്ള വരാതിരിക്കാന്‍ മാര്‍ഗങ്ങള്‍ ഏറെയാണ്.

പഞ്ചസാര അടങ്ങിയ പ്രോസസ് ചെയ്ത് ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുക എന്നതാണ് വിന്റര്‍ ബഗിനെ ഒഴിവാക്കുന്നതിനുള്ള പ്രാഥമികമായ പ്രതിരോധ മാര്‍ഗം. പഞ്ചസാര അടങ്ങാത്ത പ്രോസസ് ചെയ്ത ഭക്ഷണം കണ്ടെത്തുന്നത് പ്രയാസമായതിനാല്‍ വീട്ടില്‍ പാകം
ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം.

പ്രതിദിനം ധാരാളമായി വെള്ളം കുടിക്കുന്നത് ഉത്തമമാണ്. കുറഞ്ഞത് രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുക. ജ്യൂസ്, ഹെര്‍ബല്‍ ടീ തുടങ്ങിയവയും ആരോഗ്യത്തിന് ഉത്തമമാണ്. 

നാരങ്ങ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും നാരങ്ങ വെള്ളവും നല്ലതാണ്.ഡിസംബര്‍ ജനുവരി മാസങ്ങളില്‍ നാരങ്ങയുടെ വില യൂറോപ്പില്‍ പൊതുവെ കുറവാണ്.ഇത് പ്രയോജനപ്പെടുത്താവുന്നതാണ്. 

വെളുത്തുള്ളി കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കും.പ്രകൃതിദത്ത ആന്റി ബയോട്ടിക് എന്നാണു വെളുത്തുള്ളി അറിയപ്പെടുന്നത്.

ഇഞ്ചി കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും വിന്റര്‍ ബഗ് തടയാന്‍ ഉപകരിക്കും. വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണം കഴിക്കുക. ഇവയ്‌ക്കെല്ലാം പുറമേ പതിവായി വ്യായാമം ചെയ്യുക. കൂടുതല്‍ ശുദ്ധവായു ലഭിക്കുന്നതിന് തുറസായ സ്ഥലത്ത് വ്യായാമം ചെയ്യുന്നതാണ് ഉത്തമം. 

ആവശ്യത്തിന് ഉറങ്ങുക മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക,വിശ്രമത്തിന് ആവശ്യമായ സമയം ചിലവഴിക്കുക തുടങ്ങിയ കാര്യങ്ങളും വിന്റര്‍ കാലയളവില്‍ ശ്രദ്ധിക്കേണ്ടതാണ്.ഇവയൊക്കെ വിന്റര്‍ ബഗ് തടയാന്‍ ഉപകരിക്കുമെന്നാണ് ഐറിഷ് ആരോഗ്യവകുപ്പിന്റെ പഠനങ്ങള്‍ തെളിയിക്കുന്നത്.

Scroll To Top