Sunday December 04, 2016
Latest Updates

വിന്‍ഡോസ് 10 വരുന്നു; ആദ്യത്തെ വര്‍ഷം സൗജന്യ അപ്‌ഗ്രേഡ്

വിന്‍ഡോസ് 10 വരുന്നു; ആദ്യത്തെ വര്‍ഷം സൗജന്യ അപ്‌ഗ്രേഡ്

ന്യുയോര്‍ക്ക്: മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 10 വരുന്നു. നിലവില്‍ മൈക്രോസോഫ്റ്റ് ഒഎസ് ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യ അപ്‌ഗ്രേഡ് എന്ന വാഗ്ദാനവുമായാണ് വിന്‍ഡോസ് 10 വരുന്നത്. ഈ വര്‍ഷം അവസാനത്തോടെ വിന്‍ഡോസ് 10 പുറത്തിറങ്ങും.ഈ പുതിയ പതിപ്പ് പുറത്തിറങ്ങി ആദ്യത്തെ വര്‍ഷത്തിലാണ് സൗജന്യ അപ്‌ഗ്രേഡ് ലഭിക്കുക. 

ആപ്പിളുമായുള്ള മത്സരം കടുക്കുന്നതിനാലും വിന്‍ഡോസ് 8 പരാജയപ്പെട്ടതിന്റെ തിരിച്ചടി മറികടക്കുന്നതിനുമാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 അവതരിപ്പിക്കുന്നത്. ആദ്യത്തെ വര്‍ഷം സൗജന്യ അപ്‌ഗ്രേഡ് അനുവദിച്ചിരിക്കുന്നതും ഈ മത്സരത്തില്‍ മേല്‍ക്കൈ നേടുന്നതിനാണ്. ശബ്ദം കൊണ്ട് നിയന്ത്രിക്കാവുന്ന വോയിസ് കണ്‍ട്രോള്‍ ഫീച്ചര്‍ ഉള്‍പ്പെടെയുള്ള സവിശേഷതകളോടെയാണ് വിന്‍ഡോസ് 10 വരുന്നത്. വിന്‍ഡോസ് 8ല്‍ ഒഴിവാക്കിയ സ്റ്റാര്‍ട്ട് മെനു വിന്‍ഡോസ് 10 ല്‍ തിരിച്ച് കൊണ്ടുവരുന്നുണ്ട്. 

സ്റ്റാര്‍ട്ട് മെനു ഒഴിവാക്കിയതിന്റെ പേരില്‍ വിന്‍ഡോസ് 8 ഏറെ പഴി കേട്ടിരുന്നു. വിന്‍ഡോസ് 10 ന്റെ വിന്‍ഡോസ് ഫോണില്‍ പിന്തുണയ്ക്കുന്ന പതിപ്പും ഇതോടൊപ്പം പുറത്തിറങ്ങും. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് പകരമുള്ള സ്പാര്‍ട്ടന്‍ എന്ന ബ്രൌസറും വിന്‍ഡോസ് 10 ന്റെ കൂടെ പുറത്തിറക്കും. അതേസമയം വിന്‍ഡോസ് 8 ന് ശേഷം 9 ഒഴിവാക്കി നേരെ വിന്‍ഡോസ് 10 ഇറക്കുന്നതിന്റെ കാരണം മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടില്ല. 

Scroll To Top