Thursday July 27, 2017
Latest Updates

ഐറിഷ് ടി വി ചാനലിലെ കാലാവസ്ഥാ പ്രവാചകനെ ‘കാറ്റ് കൊണ്ടുപോയത്’ വൈറലാവുന്നു

ഐറിഷ് ടി വി ചാനലിലെ കാലാവസ്ഥാ പ്രവാചകനെ ‘കാറ്റ് കൊണ്ടുപോയത്’ വൈറലാവുന്നു

ഗോള്‍വേ : ഐറീഷ് ചാനലിലെ കാലാവസ്ഥാ പ്രവാചകനെ ‘കാറ്റ് കൊണ്ടു പോയി ‘.ഐറീഷ് ചാനലായ ടിവി 3യുടെ ഡെറിക് ഹാര്‍ടിഗാനെയാണ് കാലാവസ്ഥാ പ്രവചനം നടത്തുന്നതിനിടെ ഗോള്‍വേയില്‍ നിന്നും കാറ്റെടുത്തത്.

കാമറയ്ക്കു മുന്നിലും പിന്നിലുമുണ്ടായിരുന്ന സഹപ്രവര്‍ത്തകരാകട്ടെ ചിരിച്ചു ‘വീണ’തിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനും സ്‌കോപ്പുണ്ടായില്ല.അങ്ങനെ അണിയറയിലൊതുങ്ങേണ്ട ചിരി ലോകമാകെ പടരുകയായിരുന്നു.ഇതിന്റെ വീഡിയോ ദൃശ്യങ്ങളും വൈറലായി.

വിശാലമായ മഞ്ഞക്കുടയുടെ കീഴില്‍ നിന്ന് സുന്ദരനായ ഡെറിക് തന്റെ പ്രവചനവും ട്രാഫിക് അപ്ഡേറ്റും തുടരുകയായിരുന്നു.അതിനിടെ ആഞ്ഞടിച്ച കാറ്റില്‍ മഞ്ഞക്കുടയും ഡെറിക്കും പറന്നുപോവുകയായിരുന്നു.

ഇതിനിടെ പിടിച്ചുനില്‍ക്കാനുള്ള ഡെറിക്കിന്റെ കസര്‍ത്തുകള്‍ ചിരിപടര്‍ത്തുന്ന ഹാസ്യ രംഗങ്ങളായി.അവ ലൈവായി എയറിലെത്തുകയും ചെയ്തു.അണിയറക്കു പിന്നിലുണ്ടായിരുന്ന സിനിയേദ് ഡെസ്മോണ്ടിനും മാര്‍ക് കാഗനെയ്ക്കും ചിരി കാരണം രക്ഷാ പ്രവര്‍ത്തനം പോലും സാധ്യമായില്ല.അവരുടെ മുഴക്കത്തിലുള്ള ചിരികളും ലോകം കേട്ടു.ചാനല്‍ രാവിലെ സംപ്രേഷണം ചെയ്ത ഈ ചിരി പ്രക്ഷേപണം ലോകമാകെ പടരുന്ന ചിരിയുടെ കാലാവസ്ഥയായി മാറുകയായിരുന്നു.

അയര്‍ലണ്ടില്‍ ഒരാഴ്ചയായി തെളിഞ്ഞു കത്തിയ സൂര്യനെ തോല്‍പ്പിക്കാന്‍ മഴ എത്തിയതോടെയാണ് സംഭവം.

”മഴയില്‍ കുതിര്‍ന്നതിനാല്‍ വെള്ളിയാഴ്ച നല്ലൊരു തുടക്കമല്ല”എന്നു പറഞ്ഞാണ് ഡെറിക് കാലാവസ്ഥാ പ്രവചനം തുടങ്ങിയത്.”എന്നാല്‍ മനോഹരമായ കാറ്റ് പുറത്തുണ്ട്. ആ ചിത്രങ്ങളാണ് ഈ വാരാന്ത്യത്തില്‍ നാം വരയ്ക്കാന്‍ പോകുന്നത്.ചിന്നിത്തെറിക്കുന്ന ധാരാളം മഴച്ചിത്രങ്ങളും നമുക്കുണ്ട്.അതിന്റെയെല്ലാം വിശദാംശങ്ങളും നമുക്ക് ലഭിച്ചിട്ടുണ്ട്. ഈ ട്രാഫിക്കിലെ ഹോട്സ്പോട്ടുകളെ ഒഴിവാക്കാന്‍ ഈ മഴച്ചിത്രങ്ങളും നിങ്ങള്‍ക്ക് സഹായകമാകും”.ഇത് പറഞ്ഞ് ചിത്രങ്ങള്‍ ചൂണ്ടിക്കാണിക്കാനൊരുങ്ങുന്നതിനിടെയാണ് കാറ്റ് വന്ന് മഞ്ഞക്കുടയും തകര്‍ത്ത് ഡെറിക്കിനെയും കൊണ്ടുപോയത്.ഒടിഞ്ഞുമടങ്ങിയ കുടയോടൊപ്പം ചിരിയും ചമ്മലും അടക്കാന്‍ പാടുപെടുന്ന ഡെറിക്കിന്റെ ആക്ഷനുകളും ആരേയും ചിരിപ്പിക്കുന്നതായിരുന്നു.

ആറ് ലക്ഷം പേരാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ഈ വീഡിയോ കണ്ടത്. അപകടത്തിലാണെങ്കിലും ഒറ്റ ദീവസം കൊണ്ട് പ്രശസ്തനായതിന് ഏവര്‍ക്കും നന്ദി പറയുകയാണ് നിറഞ്ഞ ചിരിയോടെ ഡെറിക്

Scroll To Top