Saturday July 22, 2017
Latest Updates

അയര്‍ലണ്ടിലെ വിന്‍ഡ് എനര്‍ജി സെക്റ്റര്‍ രാജ്യത്തെ 2 % പേര്‍ക്ക് തൊഴിലവസരം ഒരുക്കുമെന്ന് പഠനം

അയര്‍ലണ്ടിലെ വിന്‍ഡ് എനര്‍ജി സെക്റ്റര്‍ രാജ്യത്തെ 2 % പേര്‍ക്ക് തൊഴിലവസരം ഒരുക്കുമെന്ന് പഠനം

ഡബ്ലിന്‍:അയര്‍ലണ്ടില്‍ 35,000ത്തോളം പുതിയ തൊഴിലവസരങ്ങളുമായി വിന്‍ഡ് എനര്‍ജി സെക്ടര്‍. 2020തോടുകൂടി വിന്‍ഡ് എനര്‍ജി സെക്ടറില്‍ 35,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സാമ്പത്തിക വളര്‍ച്ചയ്ക്കും റൂറല്‍ ഏരിയയില്‍ തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വിന്‍ഡ് ഫാമുകള്‍ വഴിയൊരുക്കുമെന്ന് ഐറിഷ് വിന്‍ഡ് എനര്‍ജി അസോസിയേഷനുവേണ്ടി ഇഎസ്ആര്‍ഐയും ട്രിനിറ്റി കോളേജും ചേര്‍ന്നു നടത്തിയ പഠനത്തില്‍ പറഞ്ഞിരിക്കുന്നു.പദ്ധതിക്ക് അനുമതി ലഭിക്കപ്പെട്ടാല്‍ നിക്ഷേപത്തിന് അനുസൃതമായി 8000 മുതല്‍ 35,000 വരെ തൊഴില്‍ സാധ്യതകള്‍ വിന്‍ഡ് എനര്‍ജി സെക്ടറില്‍ തുറക്കപ്പെടാമെന്നും പഠനം പറയുന്നു.

2020തോടെ വിന്‍ഡ് എനര്‍ജി സെക്ടര്‍ ഇപ്പോഴുള്ളതിനേക്കാള്‍ ഇരട്ടിപ്പിക്കാന്‍ സാധിക്കുമെന്നും നിക്ഷേപങ്ങള്‍ കുന്നുകൂടുമെന്നുമുള്ള വിശ്വാസം തങ്ങള്‍ക്കുണ്ടെന്ന് ഐറിഷ് വിന്‍ഡ് എനര്‍ജി അസോസിയേഷന്റെ കെന്നത്ത് മാത്യു പറഞ്ഞു. 2025 ഓടെ രാജ്യത്തെ പ്രായപൂര്‍ത്തിയായവരില്‍ 2% ആള്‍ക്കാര്‍ വിന്‍ഡ് എനര്‍ജി സെക്റ്ററില്‍ ജോലി കണ്ടെത്തുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

Scroll To Top