Saturday August 19, 2017
Latest Updates

വീണ്ടും കാറ്റ് വരുന്നു,മഴയും പിന്നാലെ

വീണ്ടും കാറ്റ് വരുന്നു,മഴയും പിന്നാലെ

ഡബ്ലിന്‍:തണുപ്പിനെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കാനുള്ള സമയമായി. അയര്‍ലണ്ടില്‍ ഈ ആഴ്ച അവസാനം കനത്ത തണുപ്പ് അനുഭവപ്പെടും. ശക്തമായ കാറ്റും വീശും. ഇന്നു രാത്രി താപനില 2Cക്കും 5Cക്കും ഇടയിലെത്തുമെന്ന് മെറ്റ്മെറ്റ് എറന്‍മുന്നറിയിപ്പ് നല്കുന്നു. ചില പ്രദേശങ്ങളില്‍മഞ്ഞുവീഴചയുമുണ്ടാകും. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ശക്തമായ കാറ്റിനെയും മഴയെയും തുടര്‍ന്ന് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. എന്നാല്‍ ബാര്‍നി കൊടുങ്കാറ്റിന്റെ അത്ര രൂക്ഷത ഉണ്ടാകില്ലെന്ന് അറിയിച്ചു.
പടിഞ്ഞാറന്‍ മേഖലയില്‍ ചെറിയ തോതില്‍ മഴയുണ്ടാകുമെങ്കിലും രാത്രിയില്‍ മഴയ്ക്ക് സാധ്യതയില്ല. ഈ ആഴ്ച മുഴുവന്‍ മഴയും കാറ്റും തുടരും. ശനിയാഴ്ച അന്തരീക്ഷം മേഘാവൃതമായിരിക്കും. കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. ഇന്നു മുഴുവന്‍ തണുപ്പ് അനുഭപ്പെടും. താപനില 9Cയില്‍ കൂടുതല്‍ ഉയരാനിടയില്ലെന്നും മെറ്റ് മെറ്റ് എറന്‍അറിയിച്ചു. ഞായറാഴ്ച പൊതുവെ ശാന്തമായ ദിവസമായിരിക്കും. കാറ്റിനും അങ്ങിങ്ങ് മഴയ്ക്കും സാധ്യതയുണ്ട്. തിങ്കളാഴ്ച വരെ രാത്രി വിട്ടുവിട്ട് മഴയുണ്ടാകും. തിങ്കളാഴ്ചയ്ക്കു ശേഷവും കാലാവസ്ഥ സാധാ നിലയിലേക്ക് തിരികെ എത്തുമെങ്കിലം ഇടയ്ക്ക് മഴയും കാറ്റും ഉണ്ടാകാനിടയുണ്ട്. ഇന്ന് അറ്റ്‌ലാന്റിക് കോസ്റ്റില്‍ മഞ്ഞ് രൂപപ്പെടുമെന്ന് മെറ്റ് എറന്‍ അറിയിച്ചു.

Scroll To Top