Monday February 20, 2017
Latest Updates

130കിലോ മീറ്റര്‍ സ്പീഡില്‍ കാറ്റ് ശക്തമാകും,ജാഗ്രതാ നിര്‍ദേശം:കിള്ഫ്‌സ് ഓഫ് മോഹറിലേയ്ക്ക് പ്രവേശനം നിരോധിച്ചു

130കിലോ മീറ്റര്‍ സ്പീഡില്‍ കാറ്റ് ശക്തമാകും,ജാഗ്രതാ നിര്‍ദേശം:കിള്ഫ്‌സ് ഓഫ് മോഹറിലേയ്ക്ക് പ്രവേശനം നിരോധിച്ചു

ഡബ്ലിന്‍:അയര്‍ലണ്ടിന്റെ തീരപ്രദേശങ്ങളില്‍ 100 മുതല്‍ 130 കിലോ മീറ്റര്‍ വേഗതയില്‍ ഇന്നും നാളെയും  കാറ്റ് വീശിയെക്കുമെന്ന് മെറ്റ് ഏറാന്‍ അറിയിച്ചു.ദേശവ്യാപകമായി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും യാത്ര ചെയ്യുന്നവരും പ്രത്യേകജാഗ്രത പാലിക്കണം.അയര്‍ലണ്ടിലെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രമായ ക്‌ളിഫ് ഓഫ് മോഹറിലേയ്ക്കുള്ള പ്രവേശനം കൊടുംങ്കാറ്റ് ഭീതിയില്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.

താപ നിലയും ഒരു ഡിഗ്രിയിലേയ്ക്ക് താഴുമെന്ന് മെറ്റ് എറാന്‍ അറിയിപ്പില്‍ പറയുന്നു.

Scroll To Top