Saturday December 10, 2016
Latest Updates

ആസ്റ്റണ്‍ വില്ലക്കെതിരെ വിജയിച്ചില്ലെങ്കില്‍ ലിവര്‍പൂളിനെതിരായ വിജയം കൊണ്ട് പ്രയോജനമില്ലെന്ന് വെയ്ന്‍ റൂണി

ആസ്റ്റണ്‍ വില്ലക്കെതിരെ വിജയിച്ചില്ലെങ്കില്‍ ലിവര്‍പൂളിനെതിരായ വിജയം കൊണ്ട് പ്രയോജനമില്ലെന്ന് വെയ്ന്‍ റൂണി

ഓള്‍ഡ് ട്രഫോര്‍ഡില്‍ ശനിയാഴ്ച്ച നടക്കുന്ന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ ലിവര്‍പൂളിനെ പരാജയപ്പെടുത്തിയത് വെറുതെയാകുമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നായകന്‍ വെയ്ന്‍ റൂണി. കഴിഞ്ഞ മാസം നടന്ന മത്സരത്തില്‍ മാന്‍യു ലിവര്‍പൂളിന് 2-1ന് പരാജയപ്പെടുത്തിയിരുന്നു.

30 മത്സരങ്ങളില്‍നിന്നായി 59 പോയിന്റുള്ള യുണൈറ്റഡ് ഇപ്പോള്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ്. ആസ്റ്റണ്‍ വില്ലക്കെതിരെ ജയിക്കുകയാണെങ്കില്‍ യുണൈറ്റഡിന് എട്ടു പോയിന്റുകള്‍ കൂടെ ലഭിക്കും.

ഇനിയും എട്ടു മത്സരങ്ങള്‍ കൂടി കളിക്കാനുണ്ട്. ഇപ്പോള്‍ കാര്യങ്ങള്‍ ഞങ്ങളുടെ കൈയിലാണ്. അതുകൊണ്ട് കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നു എന്ന് ഞങ്ങള്‍ ഉറപ്പു വരുത്തേണ്ടതുണ്ടെന്ന് വെയ്ന്‍ റൂണി പറഞ്ഞു. യുണൈറ്റഡ് ക്യാപ്റ്റനായ റൂണി തന്നെയാണ് ഇംഗ്ലണ്ടിന്റെയും നായകന്‍.

Scroll To Top