Friday January 20, 2017
Latest Updates

ഈ ഡബ്ലിന്‍കാരന്റെ വാര്‍ഷിക ശമ്പളം കേട്ട് ഞെട്ടരുത് !

ഈ ഡബ്ലിന്‍കാരന്റെ വാര്‍ഷിക ശമ്പളം കേട്ട് ഞെട്ടരുത് !

ഇന്റര്‍നാഷ്ണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പിന്റെ തലവനാണ് വില്ലി വാല്‍ഷ്. ഈ ഐറിഷുകാരന്റെ വരുമാനം കേട്ട് ഞെട്ടരുത്!.എയര്‍ ലിന്‍ഗസിന്റെ മുന്‍ മേധാവി കൂടിയും ഡബ്ലിന്‍ സ്വദേശിയുമായ വാല്‍ഷിന്റെ ശമ്പളത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഉണ്ടായിരിക്കുന്നത് അഞ്ച് മടങ്ങ് വര്‍ദ്ധനവാണ്. 

2012ല്‍ 1.3 മില്യണ്‍ യൂറോ ആയിരുന്ന വാല്‍ഷിന്റെ ശമ്പളം ഇപ്പോള്‍ 7.9 മില്യണ്‍ യൂറോയാണ്. വാര്‍ഷിക ഇന്‍സെന്റീവ്, ഷെയര്‍ മാര്‍ക്കറ്റ് ഇന്‍സെന്റീവ്, അടിസ്ഥാന ശമ്പളം എന്നിവ ചേര്‍ത്താണ് വാല്‍ഷിന് ഇത്രയും ഭീമമായ തുക ലഭിക്കുന്നത്.ഒരു ദിവസത്തെ വരുമാനം കൂട്ടിയാല്‍ 21000 യൂറോയില്‍ അധികം.! 1 മില്യണ്‍ യൂറോയാണ് വാല്‍ഷിന്റെ അടിസ്ഥാന ശമ്പളം. 

വാല്‍ഷിന്റെ കമ്പനി മേധാവി എന്ന പ്രകടനത്തില്‍ ഉടമകള്‍ക്ക് തൃപ്തിയാണെന്ന് വേണം അദ്ദേഹത്തിന് ലഭിക്കുന്ന ഉയര്‍ന്ന തുകയില്‍നിന്ന് അനുമാനിക്കാന്‍. 
ഐബീരിയ എയര്‍ലൈന്‍സും ബ്രിട്ടീഷ് എയര്‍വെയ്‌സും യോജിപ്പിച്ച് 2009ലാണ് ഐഎജി രൂപീകരിക്കുന്നത്. വാല്‍ഷിന്റെ മേല്‍നോട്ടത്തില്‍ തകര്‍ച്ചയിലായിരുന്ന ഐബീരിയ എയര്‍ലൈന്‍സ് പച്ചപിടിക്കുകയും ഐഎജിയുടെ സ്റ്റെയിക്കുകള്‍ വര്‍ദ്ധിക്കുകയും ചെയ്യുകയായിരുന്നു. 

Scroll To Top