Sunday December 04, 2016
Latest Updates

പൂഞ്ഞാറില്‍ ജയിക്കുമെന്ന് പി സി :കാഞ്ഞിരപ്പള്ളി മെത്രാന്‍ സ്വന്തം ആള്‍,ചതിച്ചത് പിണറായി

പൂഞ്ഞാറില്‍ ജയിക്കുമെന്ന് പി സി :കാഞ്ഞിരപ്പള്ളി മെത്രാന്‍ സ്വന്തം ആള്‍,ചതിച്ചത് പിണറായി

കോട്ടയം:പൂഞ്ഞാറില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകാന്‍  സാധിക്കാതെ പുറത്തായ പി സി ജോര്‍ജ്ജ് എല്‍ഡിഎഫിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത്. ഇടതുമുന്നണി കാശുവാങ്ങിയാണ്.പൂഞ്ഞാറില്‍ സീറ്റു തീരുമാനിച്ചതെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. ഫാരിസ് അബൂബക്കറും ചാക്ക് രാധാകൃഷ്ണനും സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്ന സ്ഥിതിയുണ്ടായതായും സിപിഎം തന്നോട് ചതിയും നെറിവുകേടും കാണിച്ചുവെന്നും ജോര്‍ജ്ജ് പറഞ്ഞു.

കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍ പിതാവ് തന്റെ സ്വന്തമാണെന്നും പിതാവിന്റെ പിന്തുണ തനിക്കുണ്ടെന്നും ജോര്‍ജ് പറഞ്ഞു.കോരുത്തോട്ടില്‍ ഒരു യോഗത്തില്‍ താന്‍ പ്രസംഗിച്ച് ഒരു വിഷയം അവതരിപ്പിച്ചപ്പോള്‍ ജനം കൈയ്യടിക്കാതെയിരുന്നപ്പോള്‍ അറയ്ക്കല്‍ പിതാവ് എഴുന്നേറ്റു നിന്നു കൈയ്യടിച്ചതും ജനക്കൂട്ടത്തോട് കൈയ്യടിക്കാന്‍ ആവശ്യപ്പെട്ടതും ജോര്‍ജ് അനുസ്മരിച്ചു.എരുമേലിയിലെയും,മുണ്ടക്കയത്തെയും ഈരാറ്റുപേട്ടയിലെയും അടക്കമുള്ള മണ്ഡലത്തിലെ ഭൂരിപക്ഷം വോട്ടര്‍മാരും പാര്‍ട്ടി നോക്കാതെ ജനപക്ഷ സ്ഥാനാര്‍ഥിയായ തന്നെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പൂഞ്ഞാറിലെ ജനങ്ങളോടാണ് ഈ നെറിവുകേട് കാണിച്ചത്. സീറ്റ് നിഷേധിച്ചെങ്കിലും ത്രിതല പഞ്ചായത്തുകളിലെ സഹകരണം തുടരുമെന്നും ജോര്‍ജ് പറഞ്ഞു.സീറ്റ് നിഷേധിച്ചെങ്കിലും പൂഞ്ഞാറില്‍ ജനങ്ങളുടെ പിന്തുണയോടെ തന്നെ മല്‍സരിക്കും.

തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചത് പിണറായിയാണെന്ന് ജോര്‍ജ് പറഞ്ഞു. കോട്ടയം ജില്ലയില്‍ ഫ്രാന്‍സിസ് ജോര്‍ജിന് 200 വോട്ടുള്ള ഒരു നിയോജക മണ്ഡലം പോലുമില്ല. പി.സി. ജോര്‍ജിനുള്ള വോട്ട് എത്രയെന്നു ഈ തിരഞ്ഞെടുപ്പില്‍ കാണിച്ചു കൊടുക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി പ്രസംഗിച്ചു. അന്നും പിണറായി കേരളത്തില്‍ ഉണ്ടായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു

Scroll To Top