Monday December 05, 2016
Latest Updates

കെ.എസ്.എഫ്.ഡി.സിയില്‍ നിന്ന് രാജിവെക്കില്ലെന്ന് സലിം കുമാര്‍

കെ.എസ്.എഫ്.ഡി.സിയില്‍ നിന്ന് രാജിവെക്കില്ലെന്ന് സലിം കുമാര്‍

തിരുവനന്തപുരം: കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ നിന്ന് രാജിവെക്കില്ലെന്ന് നടന്‍ സലിം കുമാര്‍. കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി നിയമിച്ചതില്‍ പ്രതിഷേധിച്ച് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കെ.എസ്.എഫ്.ഡി.സി വൈസ് ചെയര്‍മാന്‍ ഇടവേള ബാബുവും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ നടന്‍ ദിലീപ്, സിദ്ദിഖ്, സലിം കുമാര്‍, മണിയന്‍പിള്ള രാജു എന്നിവര്‍ അടുത്ത ദിവസം രാജിവെക്കുമെന്നായിരുന്നു സൂചന. എന്നാല്‍ അതിനിടെയാണ് താന്‍ രാജിവക്കില്ലെന്ന പ്രഖ്യാപനവുമായി സലീം കുമാര്‍ എത്തിയത്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സലീം കുമാര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

താന്‍ രാജിവക്കില്ല. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചെയര്‍മാനാകുന്നതില്‍ എന്താണ് തെറ്റെന്ന് സലിം കുമാര്‍ ചോദിച്ചു. രാജ്‌മോഹന്‍ ഒരു രാഷ്ട്രീയക്കാരന്‍ മാത്രമല്ല, നടന്‍ കൂടിയാണ്. സിനിമാക്കാര്‍ക്ക് പല ഉള്ളുകള്ളികളുമുണ്ട്. സാബു ചെറിയാന്‍ ചെയര്‍മാന്‍ ആയതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ലെന്നും സലിം കുമാര്‍ പ്രതികരിച്ചു.

ഉണ്ണിത്താന്റെ നിയമനത്തില്‍ കടുത്ത അതൃപ്തിയാണ് സിനിമാലോകം അറിയിച്ചിട്ടുള്ളത്. തങ്ങള്‍ രാജിവെച്ചാല്‍ ആ സ്ഥാനത്തേക്കും രാഷ്ട്രീയക്കാരെ കൊണ്ടുവരാമെന്ന് മണിയന്‍ പിള്ള രാജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കലാകാരന്മാരുടെ സംഘടനയാണ് കെ.എസ്.എഫ്.ഡി.സിയെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു. സാബു ചെറിയാനെ മാറ്റി ഉണ്ണിത്താനെ കൊണ്ടുവരുന്നത് എന്തിനാണെന്ന് അറിയില്ല. ബോര്‍ഡ് രാഷ്ട്രീയ മുക്തമാക്കണമെന്നും കമല്‍ ആവശ്യപ്പെട്ടിരുന്നു.

Scroll To Top