Tuesday February 28, 2017
Latest Updates

ഇന്ത്യന്‍ ഓഹരി വിപണികളില്‍ തന്നെ ലിസ്റ്റ് ചെയ്യുമെന്ന് സ്‌നാപ്പ് ഡീല്‍

ഇന്ത്യന്‍ ഓഹരി വിപണികളില്‍ തന്നെ ലിസ്റ്റ് ചെയ്യുമെന്ന് സ്‌നാപ്പ് ഡീല്‍

ഓഹരികള്‍ ഇന്ത്യന്‍ വിപണിയില്‍ തന്നെ ലിസ്റ്റ് ചെയ്യുമെന്ന് സ്‌നാപ്ഡീല്‍. കമ്പനി അമേരിക്കന്‍ ഓഹരി വിപണികളില്‍ രംഗ പ്രവേശനം ചെയ്‌തേക്കുമെന്ന് ഊഹാപോഹങ്ങള്‍ ശക്തമായിരുന്നു.

മെന്റര്‍ കമ്പനിയായ ആലിബാബയുടെ പാത പിന്‍പറ്റി പ്രാദേശിക വിപണികളെ തഴഞ്ഞ് സ്‌നാപ്പ് ഡീലും അമേരിക്കന്‍ വിപണികളിലേക്ക് ചേക്കേറുമെന്ന് പോയവാരം നിരീക്ഷകര്‍ പ്രവചിച്ചിരുന്നു. ഊഹാപോഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് വിശദീകരണവുമായി കമ്പനി തന്നെ രംഗത്തെത്തിയിരിക്കുന്നത്. ലിസ്റ്റിങ്ങിനു തയാറാകുമ്പോള്‍ ഇന്ത്യന്‍ വിപണികള്‍ തന്നെയാണ് പരിഗണിക്കുന്നതെന്ന് സിഇഒ കുനാല്‍ ബാല്‍ അറിയിച്ചു. കൂടാതെ സ്‌നാപ്പ്ഡീലിലെ ഓരോ ജീവനക്കാരനും കമ്പനിയില്‍ ഓഹരിനിക്ഷേപം ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിപണിപ്രവേശനത്തോടെ ആവശ്യമായ മൂല്യധനസമാഹരണം സാധ്യമാക്കാനാകുമെന്നാണ് കമ്പനി വിലയിരുത്തുന്നത്. നിലവില്‍ 400 കോടി ഡോളറാണ് സ്‌നാപ്ഡീലിന്റെ ആസ്തി. കൂടുതല്‍ ലളിതമായ ഒറാക്കിള്‍ സാമ്പത്തിക ഓഡിറ്റിങ്ങിലേക്ക് സ്‌നാപ്പ്ഡീല്‍ മാറിക്കഴിഞ്ഞു. കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളില്‍ സുതാര്യത ഉറപ്പു വരുത്താനും വരുമാനം മുന്‍കൂട്ടി കണക്കാക്കാനും ഇതുമൂലം സാധിക്കും. പാദാന്ത്യത്തില്‍ വരുമാനം സംബന്ധിച്ച കണക്കുകള്‍ നിക്ഷേപകര്‍ക്കു ലഭ്യമാക്കുമെന്നും സിഇഒ അറിയിച്ചു. ഭാരതി എയര്‍ടെല്‍ എക്‌സിക്യൂട്ടീവ് ആയിരുന്ന ജയന്ത് സൂദ് കമ്പനിയുടെ സിസിഒ ആയെത്തിയത് സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ സാഹായിച്ചുവെന്നും ബാല്‍ പ്രതികരിച്ചു.

Scroll To Top