Sunday December 11, 2016
Latest Updates

യു.ഡി.എഫ് വിടുന്നവരുമായി സഹകരിക്കുമെന്ന് കോടിയേരി; ആര്‍.എസ്.പി മാര്‍ക്‌സിസ്റ്റ് വിരുദ്ധ മെഗാഫോണ്‍

യു.ഡി.എഫ് വിടുന്നവരുമായി സഹകരിക്കുമെന്ന് കോടിയേരി; ആര്‍.എസ്.പി മാര്‍ക്‌സിസ്റ്റ് വിരുദ്ധ മെഗാഫോണ്‍

ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും അഴിമതിയിലും ജനദ്രോഹത്തിലുമൂന്നിയ ഭരണത്തില്‍ സഹികെട്ട് യുഡിഎഫ് വിടുന്നവരെ സര്‍ക്കാര്‍വിരുദ്ധ സമരവേദികളില്‍ സഹകരിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം നയം വ്യക്തമാക്കിയത്.

എന്നാല്‍ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം മാത്രമേ ഇത്തരം കക്ഷികളെ മുന്നണിയിലെടുക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കൂ. എല്‍.ഡി.എഫ് മുറുകെപ്പിടിക്കുന്ന ദേശീയ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് ജെഡിയു, ആര്‍എസ്പി തുടങ്ങിയ പാര്‍ട്ടികള്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തണമെന്ന പൊതുനിലപാട് സിപിഎം സ്വീകരിക്കുന്നത്.

വര്‍ഗീയവിപത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിനുള്ള ക്യാമ്പയിന്റെ ഭാഗമായി സിപിഎം കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാറില്‍ ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ പങ്കെടുത്തിരുന്നു. അതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം മുഖപ്രസംഗം എഴുതിയത് തരംതാണ ഭാഷയിലാണ്. അതിനോട് എങ്ങനെ വീരേന്ദ്രകുമാറും കൂട്ടരും പ്രതികരിക്കുമെന്നത് നോക്കിക്കാണാമെന്നും ലേഖനം അഭിപ്രായപ്പെടുന്നു.

ആര്‍ എസ് പി ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ലേഖനം അഴിച്ചു വിടുന്നത്. കേരള ആര്‍.എസ്.പി ഇപ്പോഴും മാര്‍ക്‌സിസ്റ്റ് വിരുദ്ധ മുന്നണിയുടെ മെഗാഫോണായി പ്രവര്‍ത്തിക്കുകയാണെന്നും, ഒരു പാര്‍ലമെന്റ് സീറ്റിന്റെ പേരില്‍ 34 വര്‍ഷം തുടര്‍ന്നുവന്ന രാഷ്ട്രീയനയം ഉപേക്ഷിച്ച് ഇക്കൂട്ടര്‍ മറുകണ്ടംചാടുകയായിരുന്നുവെന്നും ലേഖനം ആരോപിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും അഴിമതി ഭരണത്തിനടക്കം ഹലേലുയ്യാ പാടി സിപിഎമ്മിനെതിരെ അപവാദപ്രചാരണം തുടരുകയാണ് ഇക്കൂട്ടരെന്നും ലേഖനത്തില്‍ ആരോപണമുണ്ട്.

 

Scroll To Top