Saturday December 10, 2016
Latest Updates

കില്ലാര്‍ണി നാഷണല്‍ പാര്‍ക്കില്‍ കാട്ടുതീ പടരുന്നു,വാട്ടര്‍ ബോംമ്പുമായി സൈന്യം രംഗത്തെത്തി

കില്ലാര്‍ണി നാഷണല്‍ പാര്‍ക്കില്‍ കാട്ടുതീ പടരുന്നു,വാട്ടര്‍ ബോംമ്പുമായി സൈന്യം രംഗത്തെത്തി

ട്രേലി :രാജ്യം കണ്ടത്തില്‍ വച്ചേറ്റവും വലിയ കാട്ടുതീ ശമിപ്പിക്കുവാന്‍ വായുസേനാവിഭാഗവും രംഗത്ത്. കില്ലാര്‍ണി നാഷണല്‍ പാര്‍ക്കില്‍ ആയിര കണക്കിന് ഏക്കര്‍ വരുന്ന പ്രദേശത്തെ മനുഷ്യ ജീവനും, മറ്റു വന്യ ജീവി സമ്പത്തിനും കടുത്ത ഭീഷണിയുയര്‍ത്തുന്ന കാട്ടു തീ ശമിപ്പിക്കുന്നതിനായാണ് സേന രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെ സേന, അഗ്‌നിശമന സേനാ വിഭാഗത്തെ സഹായിച്ചു തുടങ്ങി.

തീയണക്കാന്‍ വാട്ടര്‍ ബോംബ് എന്ന ആശയവുമായാണ് സേന എത്തിയിരിക്കുന്നത്. 1000 ലിറ്റര്‍ ശേഷിയുള്ള ബാന്‍ബി ബക്കറ്റ് ഉപയോഗിച്ചാണ് ഇത് പ്രാവര്‍ത്തികമാക്കുക. വെള്ളം അടുത്തുള്ള തടാകത്തില്‍ നിന്നും ശേഖരിക്കും.

തുടര്‍ച്ചയായ കഠിനാദ്ധ്വാനത്തിനു ശേഷം അഗ്‌നിശമന വിഭാഗം ഇപ്പോള്‍ തന്നെ പരിക്ഷീണരാണ്. സേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും തിരക്കു പിടിച്ച വാരമായി ഇത് രേഖപ്പെടുത്തുന്നു.കൗണ്ടി കെറിയിലെ എട്ട് അഗ്‌നിശമന സേനാ വിഭാഗങ്ങളും കില്ലാര്‍ണി നാഷണല്‍ പാര്‍ക്കിന്റെ സനീം, കെല്‍സ്, പോര്‍ട്ട്മാഗീ, ഡിങ്കിള്‍, ഇഞ്ച് എന്നിവിടങ്ങളിലായി പടര്‍ന്നു പിടിച്ച തീയണക്കാന്‍ പാട് പെടുകയാണ്. അതിനിടെ പുതിയ ഇടങ്ങളില്‍ തീ പടരുന്നത് സേനക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇന്നലെ മാത്രം കെറിയില്‍ 14 വ്യതസ്ഥ ഇടങ്ങളിലായി 17
സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇവയില്‍ പതിനാലെണ്ണം ശക്തമായ കാട്ടു തീ ആണ്.

മനുഷ്യ ജീവനുകളും അപകടത്തിലാണെന്നും, ആളുകള്‍ എന്തെങ്കിലും കത്തിക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അഗ്‌നി ശമന സേനാ വക്താവ് ആവശ്യപ്പെട്ടു. വരണ്ടതും ചൂട് കൂടിയതുമായ കാലാവസ്ഥ സ്ഥിതി കൂടുതല്‍ വഷളാക്കുന്നതായും അദ്ദേഹം വിലയിരുത്തി.ഏതാനം വീടുകളും ഭീഷണിയില്‍ ആണെന്ന് അധികൃതര്‍ പറഞ്ഞു.

Scroll To Top