Monday July 16, 2018
Latest Updates

ഇസ്രായേലില്‍ തീക്കാറ്റ് ,പതിനായിരങ്ങളെ ഒഴിപ്പിച്ചു,ജനം ഭീതിയില്‍ നെട്ടോട്ടത്തില്‍

ഇസ്രായേലില്‍ തീക്കാറ്റ് ,പതിനായിരങ്ങളെ ഒഴിപ്പിച്ചു,ജനം ഭീതിയില്‍ നെട്ടോട്ടത്തില്‍

ഇസ്രായേല്‍ :ഇസ്രായേലിലെ മൂന്നാമത്തെ വലിയ സിറ്റിയായ ഹാഫിയായില്‍ തീക്കാറ്റ് ആഞ്ഞു വീശിയതിനെ തുടര്‍ന്ന് എണ്‍പത്തിനായിരത്തോളം കുടുംബങ്ങളെ ഒഴിപ്പിച്ചു.തീക്കാറ്റ് ജറുസലേമിലേയ്ക്കും വെസ്റ്റ് ബാങ്കിലേയ്ക്കും പടരുകയാണെന്നും ഇസ്രായേല്‍ അധികൃതര്‍ സ്ഥിരീകരിച്ചു.

അടുത്ത കാടുകളില്‍ നിന്നും പടര്‍ന്ന തീ നഗരങ്ങളിലേക്ക് കത്തിക്കയറുകയായിരുന്നു.കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കാട്ടുതീ കത്തി കൊണ്ടിരിക്കുകയാണ്.ഒരു പ്രദേശത്തെ തീ നിയന്ത്രണവിധേയമാക്കുമ്പോഴേയ്ക്ക് അടുത്ത പ്രദേശത്തേയ്ക്ക് കാറ്റ് വഴി തീ പടരുകയാണെന്ന് പോലീസ് വെളിപ്പെടുത്തി.ഹാഫിയയിലെ ആശുപത്രികളൂം,രണ്ടു ജയിലുകളും,ഒഴിപ്പിച്ചു.

അതേ സമയം ഇസ്രയേലിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചിമിന്‍ നെതന്യാഹൂ പറഞ്ഞു.ഇത് ചിലരുടെ ഭീകരപ്രവര്‍ത്തനത്തിന്റെ അനന്തരഫലമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അവസരം മുതലെടുത്ത് പാലസ്തീനെ കുറ്റപ്പെടുത്താനാണ് ഇസ്രായേലിന്റെ ശ്രമമെന്ന് പാലസ്തീന്‍ തിരിച്ചടിച്ചു.

Scroll To Top