Wednesday September 20, 2017
Latest Updates

വിക്‌ളോയിലെ കൊലപാതകം : വീടിന്റെ കച്ചവടത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്, ബന്ധുവായ യുവാവ് അറസ്റ്റില്‍

വിക്‌ളോയിലെ കൊലപാതകം : വീടിന്റെ കച്ചവടത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്, ബന്ധുവായ യുവാവ് അറസ്റ്റില്‍

ഡബ്ലിന്‍ :വീടിന്റെ കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ബന്ധുവായ യുവാവ് വൃദ്ധയെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് ഗാര്‍ഡ.ഡബ്ലിനിലെ റാത്ത്ഫാര്‍ണാമിലെ പാട്രീഷ്യ ഒ കോനോ(61)ര്‍ക്കാണ് സ്വന്തം വീട്ടില്‍ വച്ച് ജീവന്‍ നഷ്ടപ്പെട്ടത്.ബന്ധുവെന്ന് സംശയിക്കുന്ന യുവാവ് ഇവരെ വെട്ടിനുറുക്കി കക്ഷണങ്ങളാക്കി വിക്ക്ലോ മലയുടെ പലഭാഗത്തും ഉപേക്ഷിക്കുകയായിരുന്നു.

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മാരകായുധം ഉപയോഗിച്ച് വകവരുത്തുകയായിരുന്നുവെന്നാണ് കരുതുന്നത്.സംഭവത്തിനു ശേഷം 32 കാരനായ യുവാവ് വെക്സ്ഫോര്‍ഡ് ഗാര്‍ഡാ സ്റ്റേഷനില്‍ കീഴടങ്ങി.ഇയാളെ ചോദ്യം ചെയ്യുന്നതിനായി വിക് ലോ കൗണ്ടിയിലെ ബ്രേയിലേക്ക് കൊണ്ടുപോയി.ഇയാള്‍ പാട്രീഷ്യയുടെ ബന്ധവാണെന്നാണ് കരുതുന്നത്.

അയല്‍വാസിയുടെ വീട്ടിലെ സിസിടിവി ക്യാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നു.പാട്രീഷ്യയെ ഇയാള്‍ വകവരുത്തിയതിനുശേഷം മൃതദേഹം വെക്‌സ് ഫോര്‍ഡില്‍ എത്തിച്ച് കില്‍മുക്രിഡ്ജിനു സമീപം ആരുംകാണാതെ കുഴിച്ചുമൂടി. എന്നാല്‍ പിടിക്കപ്പെടുമെന്ന് ഭയന്ന് രണ്ടു ദിവസത്തിനുള്ളില്‍ അത് പുറത്തെടുത്തു.പിന്നീട് മൃതദേഹം വെട്ടിനുറുക്കി കക്ഷണങ്ങളാക്കി വിക് ലോ കുന്നുകളുടെ എട്ടിടങ്ങളിലായി കുഴിച്ചിടുകയായിരുന്നു.

ഇയാള്‍ തിങ്കളാഴ്ച ഗാര്‍ഡാ സ്റ്റേഷനിലെത്തി സ്വയം കുറ്റമേറ്റതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്..ഗാര്‍ഡാ ഇയാളുടെ മൊഴി രേഖപ്പെടുത്തി.ചൊവ്വാഴ്ച ഇയാളെ അറസ്റ്റ് ചെയ്തു.

പലഭാഗങ്ങളിലായി ചിത്താരിയിട്ട ശരീര ഭാഗങ്ങള്‍ കണ്ടെത്താന്‍ ഗാര്‍ഡ സംഘം വിക്‌ളോ മലനിരകളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു.ഡിഎന്‍എ പരിശോധനകള്‍ നടത്തിയപ്പോള്‍ മൃതദേഹം പാട്രീഷ്യയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗാര്‍ഡ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

Scroll To Top