Friday December 09, 2016
Latest Updates

മനോഹരം ഈ വിക്ലോമലനിരകള്‍ 

മനോഹരം ഈ വിക്ലോമലനിരകള്‍ 

നോക്കൂ …വിക്ലോ മലനിരങ്ങള്‍ നിങ്ങള്‍ ഇതിനു മു്മ്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത തരത്തില്‍ മനോഹരിയായിരിക്കുന്നു. തടാകങ്ങള്‍ക്കും നദികള്‍ക്കും കാടുകള്‍ക്കും മുകളില്‍ പറന്നു നടന്ന ഒരു ഡ്രോണ്‍ ഒപ്പിയെടുത്തതാണ് ഈ മനോഹരണ ദൃശ്യങ്ങള്‍. ഗ്ലെന്‍ഡലോവിനു സമീപം സ്പിന്‍ികിലിന്റെയും ഗെലാനീലോ താഴ്‌വരയുടേയും മനം കവരുന്ന കാഴച്ചകള്‍ വീഡിയോയില്‍ തെളിയുന്നു. സ്‌കൈ കാം അയര്‍ലണ്ട് പകര്‍ത്തിയ പ്രദേശത്തെ ഹൈക്കിംഗ് പാതകളുടെ ചാരുതയാര്‍ന്ന കാഴ്ചകളും ഇവയ്‌ക്കൊപ്പമുണ്ട്.വീഡിയോ കാണാം
വിക്ലോ,അയര്‍ലണ്ടിലെത്തുന്ന ഏതൊരു സഞ്ചാരിയ്ക്കും മനം മയക്കുന്ന കാഴ്ച്ചയൊരുക്കുന്ന നഗരമാണ്. മലകളും,തടാകങ്ങളും,കടല്‍ത്തീരവും അതിരിടുന്ന ഈ കൌണ്ടിയെ അയര്‍ലണ്ടിന്റെ പൂന്തോട്ടം എന്നാണ് വിശേഷിപ്പിക്കുന്നത്.വിക്ലോ നഗരത്തിന്റെ കാഴ്ച്ചകള്‍ ഒരുക്കി മലയാളിയായ മാര്‍ട്ടിന്‍ വര്‍ഗീസ് ഒരുക്കിയ വീഡിയോയും മുമ്പ് അയര്‍ലണ്ടിലെ കലാപ്രേമികള്‍ ഏറ്റു വാങ്ങിയിരുന്നു.മാര്‍ട്ടിന്‍ വര്‍ഗീസിന്റെ വീഡിയോ കാണാം.

Scroll To Top