Saturday December 03, 2016
Latest Updates

വാട്ടര്‍ ബില്‍: പി പി എസ് നമ്പര്‍ എന്തിനു കൊടുക്കണം ?

വാട്ടര്‍ ബില്‍: പി പി എസ് നമ്പര്‍ എന്തിനു കൊടുക്കണം ?

ഡബ്ലിന്‍: പുതിയ ജലനിരക്ക് നിലവില്‍ വന്നിട്ടും പലരുടെയും സംശയവും ആശങ്കയും ഇനിയും തീര്‍ന്നിട്ടില്ല. ഐറിഷ് വാട്ടര്‍ എന്തിനാണ് ഉപഭോക്താക്കളുടെ പിപിഎസ് നമ്പര്‍ ആവശ്യപ്പെടുന്നതെന്ന് പലര്‍ക്കും വ്യക്തമായിട്ടില്ല. വാട്ടര്‍ അലവന്‍സിന് അപേക്ഷിക്കുന്നവര്‍ അലവന്‍സിന യോഗ്യരാണോ എന്ന് വിലയിരുത്തുന്നതിനാണ് പ്രധാനമായും പിപിഎസ് നമ്പര്‍ വാങ്ങുന്നതെന്ന് ഐറിഷ് വാട്ടര്‍ വ്യക്തമാക്കി. സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പും ഇത് സംബന്ധിച്ച് ഐറിഷ് വാട്ടര്‍ അധികൃതരോട് വിശദീകരണം ആരാഞ്ഞിരുന്നു. സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പിന് നല്‍കിയ മറുപടിയിലാണ് ഐറിഷ് വാട്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഉപഭോക്താക്കളുടെ പിപിഎസ് നമ്പര്‍ വകുപ്പുമായി പങ്കിടുമെന്നും അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമായ ഐറിഷ് വാട്ടര്‍ വെളിപ്പെടുത്തി. എന്നാല്‍ ഇത് സംബന്ധിച്ച നടപടികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അലവന്‍സ് ക്ലെയിം ചെയ്യുന്നവരുടെ വിശദാംശങ്ങള്‍ അറിയുന്നതിനാണ് പിപിഎസ് നമ്പര്‍ വാങ്ങിക്കുന്നത്. ഇത് സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയായാല്‍ പിപിഎസ് നമ്പര്‍ സംബന്ധിച്ച വിവരങ്ങള്‍ ഐറിഷ് വാട്ടര്‍ സൂക്ഷിക്കില്ലെന്നും ഐറിഷ് വാട്ടര്‍ വ്യക്തമാക്കി. കുട്ടികള്‍ പതിനെട്ട് വയസ് പൂര്‍ത്തിയായാല്‍ സൗജന്യ അലവന്‍സ് റദ്ദാകും. ഇത്തരത്തില്‍ അലവന്‍സിന് അര്‍ഹത തീരുന്ന മുറയ്ക്ക് ഉപഭോക്താക്കളുടെ പിപിഎസ് നമ്പര്‍ വിശദാംശങ്ങള്‍ തിരികെ നല്‍കുമെന്ന് ഐറിഷ് വാട്ടര്‍ വ്യക്തമാക്കി. 

ഡാറ്റ പ്രൊട്ടക്ഷന്‍ നിയമപ്രകാരം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ട് മാത്രമേ പിപിഎസ് നമ്പര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉപയോഗിക്കൂ എന്നും ഉത്തരവാദിത്തപ്പെട്ട ജീവനക്കാര്‍ മാത്രമേ നമ്പര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കൈകാര്യം ചെയ്യുകയുള്ളൂ എന്നും ഐറിഷ് വാട്ടര്‍ സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

Scroll To Top