Tuesday December 06, 2016
Latest Updates

എന്തു കൊണ്ട് മാഗി നൂഡില്‍സ് കഴിക്കരുതെന്ന് പറയുന്നു?

എന്തു കൊണ്ട് മാഗി നൂഡില്‍സ് കഴിക്കരുതെന്ന് പറയുന്നു?

കുറച്ച് ദിവസമായി ആരോഗ്യ രംഗത്തെ പ്രധാനവാര്‍ത്തയാണ് നെസ്ലെയുടെ `2 മിനുട്ട് മാഗി നൂഡില്‍സ്`. ഉത്പന്നത്തില്‍ അപകടകരമായ അളവില്‍ മായം കണ്ടെത്തിയെന്നും പലയിടങ്ങളിലും ഇത് നിരോധിച്ചെന്നുമാണ് വാര്‍ത്ത. എന്നാല്‍ ഇതിന് പകരം നെസ്‌ലെയുടെ തന്നെ മാഗി ബ്രാന്‍ഡിലുള്ള ഓട്ട്‌സ് നൂഡില്‍സ്, മാഗി ആട്ട നൂഡില്‍സ്, കറി നൂഡില്‍സ് അല്ലെങ്കില്‍ മസാല നൂഡില്‍സ് പോലുള്ളവ പകരം ഉപയോഗിക്കാമെന്നാണ് ചിലരുടെയെങ്കിലും ധാരണ,. എന്നാല്‍ ഇത് തീര്‍ത്തും തെറ്റാണെന്ന് നിങ്ങള്‍ക്കറിയാമോ? മാഗി അപകടകരമാവുന്നത് ഒരു പ്രത്യേക ടേസ്റ്റിനായി അവയില്‍ ചേര്‍ക്കുന്ന പദാര്‍ത്ഥങ്ങള്‍ മൂലമല്ല. മൊത്തത്തില്‍ ഈ ഉല്‍പന്നത്തിന്റെ ഉത്പാദന പ്രക്രിയയിലെ തന്നെ പ്രശ്‌നം മൂലമാണ്.

1. കൊഴുപ്പുകള്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ അളവ് കൂടുതല്‍ മാഗി ഉണ്ടാക്കുവാന്‍ പ്രധാനമായും ഉപയോഗിക്കുന്ന മൈദ ഒരു കോംപ്‌ളക്‌സ് കാര്‍ബോഹൈഡ്രേറ്റാണ്. കൂടാതെ എല്ലാത്തരം മാഗി നൂഡില്‍സിലും സാച്ചുറേറ്റഡ് കൊഴുപ്പുകളുടെ അളവ് വളരെ കൂടിയ തോതില്‍ അടങ്ങിയിരിക്കുകയും ചെയ്തിരിക്കുന്നു. ഇനി പേരു നോക്കി സാധനം വാങ്ങുന്നതില്‍ അര്‍ത്ഥമില്ലെന്നറിയുക. മാഗി ആട്ട നൂഡില്‍സില്‍ ആട്ട 84.2 ശതമാനവും, മാഗി ഓട്ട്‌സ് നൂഡില്‍സില്‍ ഓട്ട്‌സ് 52 ശതമാനവും മാത്രമാണ് അടങ്ങിയിരിക്കുന്നത്. എല്ലാ ഉത്പന്നങ്ങളും സമാനമായ ചേരുവകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത് എന്നര്‍ത്ഥം.

2. പ്രിസര്‍വേറ്റീവുകളുടെ ഉയര്‍ന്ന അളവ് മാഗിയില്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്ന പ്രിസര്‍വേറ്റീവുകള്‍ ആരോഗ്യത്തിന് നല്ലതല്ല. സോഡിയം ഉയര്‍ന്ന തോതില്‍ അടങ്ങിയ ഇവ ഹൈപ്പര്‍ടെന്‍ഷന്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാം.

3. സോഡിയത്തിന്റെ അളവ് കൂടുതല്‍ ഒരു പാത്രം മാഗി നൂഡില്‍സില്‍ (90 ഗ്രാം) 1090 മില്ലി ഗ്രാം സോഡിയം അടങ്ങിയിട്ടുണ്ടെന്നാണ് കണക്കുകള്‍. അതായത് ഒരു പാത്രം മാഗി നൂഡില്‍സ് മാത്രം ഒരു ദിവസം നിങ്ങള്‍ക്കാവശ്യമായ സോഡിയത്തിന്റെ 50 ശതമാനം ശരീരത്തിലെത്തിക്കുന്നു. ഇതോടെ ബാക്കി സമയങ്ങളില്‍ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ ശരീരത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ സോഡിയം അടിയുന്നു. ഹൈപ്പര്‍ടെന്‍ഷനും, ഹൃദയസംബന്ധമായ രോഗങ്ങളുമുള്ളവര്‍ മാഗി കഴിക്കുന്നത് ഒഴിവാക്കണമെന്ന് പറയുന്നത് ഇതുകൊണ്ടാണ്.

4. ദഹനം വൈകിക്കുന്നു മാഗിയില്‍ അടങ്ങിയിരിക്കുന്ന കോംപ്‌ളക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍ വയറ്റില്‍ കട്ടിയായി കിടക്കുകയും ദഹനം എളുപ്പമല്ലാതാകി തീര്‍ക്കുകയും ചെയ്യുന്നു. നിങ്ങളുടെ കുട്ടിക്ക് ദിവസവും വയറുവേദനയുണ്ടാകുന്നുണ്ടെങ്കില്‍ മറ്റു കാരണങ്ങള്‍ അന്വേഷിക്കേണ്ടെന്നു സാരം.

5. ന്യൂട്രിയന്റുകള്‍, ഫൈബര്‍, പ്രോട്ടീനുകള്‍ എന്നിവ കുറവ് ഏറ്റവും ആരോഗ്യകരമായ ഭക്ഷണമെന്ന മാഗിയുടെ അവകാശവാദം പൊള്ളയാണെന്ന് മനസിലാവാന്‍ ഉത്പന്നത്തിന്റെ കവറില്‍ രേഖപ്പെടുത്തിയിരിക്കുന്നത് മാത്രം പരിശോധിച്ചാല്‍ മതി. മാഗിയില്‍ ഫൈബര്‍, ന്യൂട്രിയന്റുകള്‍, പ്രോട്ടീനുകള്‍ എന്നിവ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് അടങ്ങിയിരിക്കുന്നത്.

Scroll To Top