Sunday July 23, 2017
Latest Updates

ഡോക്ടര്‍മാര്‍ നാക്കു നീട്ടാന്‍ പറയുന്നതെന്തിനാണെന്നറിയാമോ?

ഡോക്ടര്‍മാര്‍ നാക്കു നീട്ടാന്‍ പറയുന്നതെന്തിനാണെന്നറിയാമോ?

ഡോക്ടര്‍മാരുടെ അടുത്തു ചെല്ലുമ്പോള്‍ നാക്കുനീട്ടാന്‍ പറയുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഇതെന്തിനാണെന്നറിയാമോ? ശരീരത്തിലെ ഏറ്റവും ശക്തിയേറിയ പേശി എന്നറിയപ്പെടുന്ന നാക്കിലെ ചെറിയ മാറ്റങ്ങള്‍ പോലും ശരീരത്തിന്റെ ആന്തരിക പ്രവര്‍ത്തനങ്ങളിലെ താളപിഴകളുടെ പ്രതിഫലനമാണ് എന്നതാണ് കാരണം. പലപ്പോഴും സ്വയം നിരീക്ഷണത്തിലൂടെ തന്നെ ഇവ മനസിലാക്കാനും സാധിക്കും. പ്രധാനമായും നാക്കിന്റെ ഉപരിതലത്തില്‍ വരുന്ന മാറ്റങ്ങള്‍, നിറം മാറ്റം എന്നിങ്ങനെയാണ് ഇവ കാണപ്പെടുക.

മിനുസം, പാടുകള്‍, ചുളിവുകള്‍ എന്നിവയാണ് പ്രധാനമായും നാവിന്റെ ഉപരിതലത്തില്‍ വരുന്ന മാറ്റങ്ങള്‍. പോഷകക്കുറവ് മൂലം നാവിന് മിനുസം അനുഭവപ്പെടാറുണ്ട്. വിളറിയ, മിനുസമുള്ള നാവ് ഇരുമ്പ് കുറവ് മൂലമുള്ള അനീമിയയുടേയോ, വിറ്റാമിന്‍ ബി യുടെ കുറവിന്റെയോ ലക്ഷണമാകാം. നാവില്‍ ക്ഷതമേറ്റത് പോലുള്ള അടയാളങ്ങള്‍ക്കു പിന്നിലെ കാരണം വിറ്റാമിന്‍ ബിയുടെ കുറവാണ്. നാക്കില്‍ കാണപ്പെടുന്ന ചുളിവുകളും, കുഴികളും സ്‌കോര്‍ട്ടല്‍ ടംഗ് എന്ന് അവസ്ഥയുടെ ലക്ഷണമാണ്. ഇത് പൊതുവെ ഉപദ്രവ രഹിതമാണെങ്കിലും ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.

പിങ്ക് നിറമാണ് നാവിന്റെ സ്വാഭാവിക നിറം. ഇതില്‍ മാറ്റം വരികയാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മഞ്ഞ, കറുപ്പ് നിറം മാറ്റങ്ങള്‍ സ്വതവേ അപകടരഹിതമാണ്. എന്നാല്‍ വെള്ള നിറം നാവിലെ ചെറുരോമങ്ങളില്‍ ബാക്ടീരിയ തങ്ങിനില്‍ക്കുന്നതിന്റെ സൂചനയാണ്. കുട്ടികളില്‍ നാവിന്റെ ചുവപ്പ് നിറം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. കുട്ടിയുടെ ആരോഗ്യത്തിലുള്ള പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്നതാണ് നാവിന്റെ ചുവപ്പ് നിറം. നാവിലെ സ്‌ട്രോബെറി അല്ലെങ്കില്‍ റാസ്പബെറി ചുവപ്പ് നിറം സ്‌കാര്‍ലെറ്റ് ഫീവര്‍ അല്ലെങ്കില്‍ കവാസാക്കി രോഗത്തിന്റെ ലക്ഷണമാവാം.

 

Scroll To Top