Saturday December 10, 2016
Latest Updates

കൊതുക് കടിക്കാനുള്ള കാരണം ഇതാണ്

കൊതുക് കടിക്കാനുള്ള കാരണം ഇതാണ്

മനുഷ്യശരീരത്തില്‍ കൊതുക് കടിക്കുന്നതിന് ഒരു കാരണമുണ്ട്. ചോരയൂറ്റി കുടിച്ച് വീര്‍ക്കാന്‍ മാത്രമല്ല അത്. ശാസ്ത്രലോകത്തിന്റെ വിശദീകരണ പ്രകാരം ജീനുകളാണ് കൊതുകുകളെ നമ്മളിലേക്ക് ആകര്‍ഷിക്കുന്നത്. ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ എന്റ് ട്രോപ്പിക്കല്‍ മെഡിസിനിലെ മെഡിക്കല്‍ എറ്റിമോളജി വിഭാഗം സീനിയര്‍ ലക്ച്ചര്‍ ജെയിംസ് ലോഗനാണ് കൊതുകു കടിക്കു പിന്നിലെ കാരണം എന്താണെന്ന് നാട്ടുകാര്‍ക്ക് പറഞ്ഞു കൊടുത്തത്.

ഇരട്ടകളെ ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ ജീനുകളില്‍ നിന്നാണ് കൊതുകിനെ ആകര്‍ഷിക്കുന്നത് എന്നു കണ്ടെത്തി. ഇതിനായി 18 രൂപ സാദൃശ്യമുള്ള ഇരട്ടകളെയും 19 രൂപ സാദൃശ്യമില്ലാത്ത ഇരട്ടകളെയും ഉപയോഗിച്ച് എങ്ങനെയായിരിക്കും ഇവരില്‍ കൊതുകു ആകര്‍ഷിക്കുന്നത് എന്നതിനെ സംബന്ധിച്ച് പഠനം നടത്തി.

കൊതുകുകളെ ഇംഗ്ലീഷ് അക്ഷരമാലയിലെ വൈ ആകൃതിയിലുള്ള ട്യൂബിലൂടെ കടത്തിവിട്ടു. അതിന്റെ അറ്റത്ത് ഇരട്ടകളുടെ കൈ കടത്തിവച്ചു. ഏത് തരം ആളുകളിലാണ് കൊതുകു കടിക്കുന്നത് എന്നറിയുവാനായിരുന്നു ഇത്. സാദൃശ്യമുള്ള ഇരട്ടകളില്‍ കൊതുക് ആകര്‍ഷിക്കുന്നതില്‍ സമാനതയുണ്ടായിരുന്നുവെങ്കിലും സാദൃശ്യമില്ലാത്ത ഇരട്ടകളില്‍ കൊതുക് ആര്‍ഷിക്കുന്നതില്‍ കുറവുകണ്ടു. അതിനാല്‍ ജീനില്‍ വരുന്ന വ്യത്യാസമാണ് കാരണമെന്ന നിഗമനത്തിലെത്തി.

വിറ്റാമിന്‍ ബിയുടെ അളവ് ശരീരത്തില്‍ കൂടുതലാണെങ്കില്‍ കൊതുക് കടിക്കില്ലായെന്നാണ് ചിലരുടെ അഭിപ്രായം. പക്ഷേ അത് തെറ്റായ ഒരു വിശ്വാസം മാത്രമാണ് എന്ന് പുതിയ കണ്ടുപിടുത്തത്തിലൂടെ തെളിയുന്നു. ഈ പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇനി എങ്ങനെ കൊതുക് കടി ഇല്ലാതാക്കാം എന്ന കണ്ടുപിടുത്തം നടത്തുന്നതിന്റെ തിരക്കിലാണ് ശാസ്ത്രജ്ഞര്‍.

Scroll To Top