Thursday July 27, 2017
Latest Updates

പ്രശ്നം പരിഹരിച്ച് ആര് വാങ്ങും,മുപ്പതിനായിരം യൂറോയുടെ ഈ സമ്മാനം ?

പ്രശ്നം പരിഹരിച്ച് ആര് വാങ്ങും,മുപ്പതിനായിരം യൂറോയുടെ ഈ സമ്മാനം ?

ശൂന്യാകാശത്ത് പോകുക എന്നത് ഇന്നത്തെ ലോകത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമുള്ള കാര്യമല്ല. ശൂന്യാകശത്ത് എത്താനും, അവിടെ ഒഴുകി നടക്കാനുമൊക്കെ സാധിക്കുന്ന തരത്തിലുള്ള കണ്ടുപിടിത്തങ്ങള്‍ നമ്മള്‍ നടത്തിക്കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഈ രംഗം നേരിടുന്ന ഒരു പ്രധാന പ്രശ്നത്തിന് പരിഹാരം കാണാനാകാതെ കുഴങ്ങുകയാണ് യുഎസ് സ്പേസ് ഏജന്‍സിയായ നാസ.

ശൂന്യാകാശ വസ്ത്രം ധരിച്ച് അവിടെ സഞ്ചരിക്കുമ്പോള്‍ മനുഷ്യരുടെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നത് ദുഷ്‌കരമാണ് എന്നതാണ് നാസ നേരിടുന്ന വെല്ലുവിളി.മല വിസര്‍ജ്ജനത്തിനു മാത്രമേയുള്ളു ഈ പ്രശ്നം.മൂത്രവിസര്‍ജനത്തിന് നിലവില്‍ ഡയപ്പര്‍ ഉപയോഗിച്ച് പരിഹാരമുണ്ടാക്കുന്നുണ്ട്.എന്നാല്‍ ഇത് താല്‍ക്കാലികമായി മാത്രമേ ഉപയോഗിക്കാനാകൂ. മാത്രമല്ല ഇന്‍ഫെക്ഷന്‍ പിടിപെടാന്‍ സാധ്യതയുമുണ്ട്.

ഡയപ്പറിനു പകരം മനുഷ്യന്റെ വിസര്‍ജ്ജ്യങ്ങള്‍ ശൂന്യാകാശത്തു വച്ച് മറ്റു വല്ലവിധേനയും പുറന്തള്ളാനുള്ള മാര്‍ഗ്ഗമന്വേഷിക്കുകയാണ് ഇപ്പോള്‍ നാസ. പരിഹാരം നിര്‍ദ്ദേശിക്കുന്നവരെ കാത്തിരിക്കുന്ന സമ്മാനം എന്തെന്നറിയാമോ? 30,000 യൂറോ!എന്താ, ഒന്ന് ശ്രമിച്ചു നോക്കിയാലോ ?

Scroll To Top