Saturday December 03, 2016
Latest Updates

കര്‍ണനാവാന്‍ മമ്മൂട്ടിയും പൃഥ്വിരാജും മത്സരിക്കുന്നു:ലാലിന്റെ പിന്തുണ മമ്മൂട്ടിയ്ക്ക് ! 

കര്‍ണനാവാന്‍ മമ്മൂട്ടിയും പൃഥ്വിരാജും മത്സരിക്കുന്നു:ലാലിന്റെ പിന്തുണ മമ്മൂട്ടിയ്ക്ക് ! 

കര്‍ണന്‍ ആരും കൊതിയ്ക്കുന്ന ഒരു കഥാപാത്രമാണോ?ഇതാ മമ്മൂട്ടിയും പൃഥ്വിരാജും തമ്മില്‍ കര്‍ണനാവാന്‍ ഒരു മത്സരം.മോഹന്‍ലാലാവട്ടെ മമ്മൂട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മത്സരക്കളത്തില്‍ നിന്നും പിന്‍മാറി!

മമ്മൂട്ടി കര്‍ണനായി അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മധുപാലാണ്.സംവിധായനും നടനുമായ പി. ശ്രീകുമാറാണ് തിരക്കഥ ഒരുക്കുന്നത്.

പൃഥ്വിരാജും ആര്‍. എസ്. വിമലും കര്‍ണനെ കേന്ദ്ര കഥാപാത്രമാക്കി ചിത്രം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മമ്മൂട്ടിയെ നായകനാക്കിയുള്ള ചിത്രം ഒരുങ്ങുന്നതായി അറിയിച്ചത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ പി. ശ്രീകുമാര്‍ കര്‍ണനെ കേന്ദ്ര കഥാപാത്രമാക്കി ചിത്രം സംവിധാനം ചെയ്യുമെന്ന് പറഞ്ഞിരുന്നു.മോഹന്‍ലാലിലെ നായനാക്കി ചിത്രം സംവിധാനം ചെയ്യാനാണ് ആദ്യം ശ്രീകുമാര്‍ ആലോചിച്ചത്. ലാലിന് തിരക്കഥ നല്‍കുകയും ചെയ്തു. തിരക്കഥ ഇഷ്ടപ്പെട്ട ലാല്‍ അഭിനയിക്കാമെന്ന് അറിയിച്ചു.

പ്രോജക്ടിനെപ്പറ്റി അറിഞ്ഞ മമ്മൂട്ടി ചിത്രത്തില്‍ കര്‍ണനായി അഭിനയിക്കാനുള്ള താത്പര്യം അറിയിച്ചു. മമ്മൂട്ടിയുടെ താത്പര്യം അറിഞ്ഞ ലാല്‍ മമ്മൂട്ടി ചെയ്താലാവും കൂടുതല്‍ നന്നാവുകയെന്നു പറഞ്ഞ് പ്രോജക്ടില്‍ നിന്ന് പിന്മാറി.

ചിത്രത്തെക്കുറിച്ച് അറിഞ്ഞ പൃഥ്വിരാജ് ചിത്രം ചെയ്യാല്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍, വിവാഹത്തിന്റെ തിരക്കുമൂലം തിരക്കഥ വായിക്കാന്‍ പൃഥ്വിരാജിനു കഴിഞ്ഞില്ല. അതിനു ശേഷമാണ് ആര്‍. എസ് . വിമലുമായി ചേര്‍ന്ന് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചത്.

പി. ശ്രീകുമാര്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രം പിന്നീട് മധുപാലിനെ ഏല്‍പ്പിക്കുകയായിരുന്നു. അമ്പത് കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. 100 ദിവസത്തെ ചിത്രീകരണമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

Scroll To Top