Wednesday December 07, 2016
Latest Updates

‘അവസാനം വെളുത്ത പുക! ഗ്രീസിനെ രക്ഷപ്പെടുത്താന്‍ യൂറോപ്യന്‍ ധാരണയായി,86 ബില്യണ്‍ യൂറോയുടെ കടാശ്വാസ പദ്ധതി

‘അവസാനം വെളുത്ത പുക! ഗ്രീസിനെ രക്ഷപ്പെടുത്താന്‍ യൂറോപ്യന്‍ ധാരണയായി,86 ബില്യണ്‍ യൂറോയുടെ കടാശ്വാസ പദ്ധതി

ഏതന്‍സ്: ഗ്രീസിനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാനുള്ള കടാശ്വാസ പദ്ധതിയെക്കുറിച്ചു ഗ്രീസും വായ്പാദാതാക്കളും തമ്മില്‍ ധാരണയായി.ഇന്ന് വെളുപ്പിനാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമായത്.യൂറോ സോണിലെ ഗ്രീസിന്റെ സ്ഥാനത്തെ കുറിച്ചുള്ള ആശങ്കകള്‍ ഇതോടെ അവസാനിക്കുമെന്നും ആ രാജ്യത്തെ പ്രതിസന്ധി താത്കാലികമായി അവസാനിക്കുമെന്നും യൂറോപ്യന്‍ ധനമന്ത്രിമാര്‍ പ്രത്യാശ പ്രകടിപ്പിച്ചു.ഗ്രീസിന്റെ പുതിയ ധനമന്ത്രി യൂക്‌ളിഡ് സാകലോട്ടോയും ഗ്രീസിന്റെ രക്ഷാകവാടം തുറന്ന വിവരം മാധ്യമങ്ങളോട് പങ്കു വെച്ചു.അവസാനം വെളുത്ത പുക!,ചെറിയ പ്രശ്‌നങ്ങള്‍ മാത്രം ബാക്കി.അദ്ദേഹം പറഞ്ഞു.

86 ബില്യന്‍ യൂറോയുടെ വായ്പാ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ച അവസാനഘട്ടത്തിലെത്തിയെന്നും വായ്പാദാതാക്കളുമായി ധാരണയിലെത്തിയെന്നുമാണ് അനുദ്യോഗിക വക്താക്കള്‍ വെളിപ്പെടുത്തിയത്.

ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്.കരാര്‍ വരുന്നതോടെ അനിശ്ചിതത്വങ്ങള്‍ക്ക് അവസാനമാകും. ഗ്രീസ് യൂറോസോണില്‍ തന്നെ നില്‍ക്കും

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന് ഗ്രീസ് നല്‍കാനുള്ള 350 കോടി യൂറോയുടെ കാലാവധി ഈ വരുന്ന ആഗസ്ത് 20ന് അവസാനിക്കും മുമ്പേ ഗ്രീസിന് പണം നല്‍കാനാവുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്.ഗ്രീസിന് അനുവദിക്കുന്ന വായ്പയുടെ ആദ്യഗഡുവില്‍ നിന്ന് 100കോടി യൂറോ ബാങ്കുകള്‍ക്ക് നല്‍കാനാണ് സാധ്യതയെന്ന് ഗ്രീക്ക് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂട്ട പണം പിന്‍വലിക്കലിനെ തുടര്‍ന്ന് ഗ്രീസിലെ ബാങ്കുകള്‍ പ്രതിസന്ധിയിയിലായിരുന്നു

Scroll To Top