Wednesday December 07, 2016
Latest Updates

വാട്‌സപ്പില്‍ കൂടുതല്‍ കൂട്ടുകാരെ വേണോ ?

വാട്‌സപ്പില്‍ കൂടുതല്‍ കൂട്ടുകാരെ വേണോ ?

ലോകത്തെ ഏറ്റവും പ്രിയപ്പെട്ട മെസ്സേജിംഗ് ആപ്പായ വാട്‌സപ്പ് പുതിയ അപ്‌ഡേറ്റുമായി ഉപഭോക്താക്കളെ കയ്യിലെടുക്കാന്‍ പോകുന്നു. ഗ്രൂപ്പ് ചാറ്റിങ്ങില്‍ പരമാവധി 100 പേരെ ചേര്‍ക്കാന്‍ സാധിക്കുകയുള്ളൂ എന്ന പരാതി ഇനി വേണ്ട. ഗ്രൂപ്പ് ചാറ്റിങ്ങില്‍ അംഗങ്ങളുടെ പരിധി 100ല്‍ നിന്ന് 256 ആക്കി വര്‍ധിപ്പിച്ചാണ് ഇന്ന് വാട്‌സ് ആപ് വാര്‍ത്തയായത്. രണ്ട് ദിവസം മുമ്പാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ് ആപ്പില്‍ 100 കോടി അംഗങ്ങള്‍ തികഞ്ഞത്.
2014 നവംബറിനാണ് വാട്‌സപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ പരിധി 50ല്‍ നിന്ന് നൂറാക്കി ഉയര്‍ത്തിയത്. അതിന് മുമ്പ് 15 പേരെ മാത്രമേ ആഡ് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. ആന്‍ഡ്രോയിഡ് – ഐ ഒ എസ് പ്ലാറ്റ്‌ഫോമില്‍ പുതിയ അപ്‌ഡേറ്റ് ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

സബ്‌സ്‌ക്രിപ്ഷന്‍ ഫീയായി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയിരുന്ന 1 ഡോളര്‍ പുതുവര്‍ഷത്തില്‍ വാട്‌സപ്പ് വേണ്ടെന്നു വെച്ചിരുന്നു.വാട്‌സപ്പിന്റെ എതിരാളിയായി കണക്കാക്കപ്പെടുന്ന ടെലഗ്രാമില്‍ ‘സൂപ്പര്‍ ഗ്രൂപ്പ്’ വഴി 1000അംഗങ്ങളെയും സാധാരണ ഗ്രൂപ്പില്‍ 200അംഗങ്ങളെയും ചേര്‍ക്കാനുള്ള സൌകര്യമുണ്ട്. എന്തായാലും മത്സരങ്ങളെ അതിജീവിച്ച് വിപണിയില്‍ കൂടുതല്‍ നേട്ടം ഉണ്ടാക്കുക എന്നത് തന്നെയാണ് വാട്‌സപ്പിന്റെ ലക്ഷ്യം.
nithinവാല്‍:
100 പേരെ സഹിക്കുന്നത് എങ്ങനെയാണെന്ന് നുമക്കെ അറിയൂ,അപ്പഴാ 256പേര്’
(ഒരു ഫേസ്ബുക്കി)
നിതിന്‍ ജോസ് നിജൂള്‍

Scroll To Top