Saturday December 03, 2016
Latest Updates

രാഹൂല്‍ എവിടെയാണുള്ളത് ?യൂറോപ്പിലോ തായ് ലാന്‍ഡിലോ ? അന്വേഷിക്കണമെന്ന് പൊതു താല്‍പര്യ ഹര്‍ജി 

രാഹൂല്‍ എവിടെയാണുള്ളത് ?യൂറോപ്പിലോ തായ് ലാന്‍ഡിലോ ? അന്വേഷിക്കണമെന്ന് പൊതു താല്‍പര്യ ഹര്‍ജി 

ന്യൂഡല്‍ഹി : പാര്‍ലമെന്റ് അംഗവും കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി ഫയല്‍ ചെയ്തു.അഭിഭാഷകനായ അശോക് പാണ്ഡെയാണ് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ സുരക്ഷയെ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. രാഹുല്‍ അപ്രത്യക്ഷനായത് ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രതിഛായയെ ബാധിക്കുന്ന വിഷയമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

പാര്‍ട്ടിയില്‍ നിന്ന് രണ്ടാഴ്ചത്തേയ്ക്ക് ലീവിന് അപേക്ഷിച്ചാണ് രാഹുല്‍ അപ്രത്യക്ഷനായത്. അമ്മയുമായി പിണങ്ങിയാണ് പോയതെന്നും ശ്രുതിയുണ്ടായിരുന്നു.എസ്പിജി സുരക്ഷയുള്ള നേതാവാണ് രാഹുല്‍. കൃത്യമായ വിവരം നല്‍കാതെ അദ്ദേഹം അപ്രത്യക്ഷനായത് ആശങ്കയുളവാക്കുന്ന കാര്യമാണ്. 

രാഹുല്‍ ഗാന്ധി മതിയായ സുരക്ഷയിലല്ല കഴിയുന്നതെങ്കില്‍ അത് അപകടരമാണ്. സര്‍ക്കാര്‍ അദ്ദേഹത്തിന് വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തണമെന്നും അതിനായി രാഹുല്‍ എവിടെയാണെന്നു കണ്ടെത്തണമെന്നും ഹര്‍ജിയില്‍ പറയുന്നു.

പോകുന്ന സമയത്ത് രാഹുല്‍ പാര്‍ട്ടിയെ പുനരുദ്ധരിക്കാന്‍ വിപുലമായ ഒരു ബ്‌ളൂ പ്രിന്റ് അമ്മയെ ഏല്‍പ്പിച്ചാണ് പോയത്. അതു തയ്യാറാക്കിയത് പ്രിയങ്കയുടെ ഒ.എസ്.ഡിയായ കനിഷ്‌ക സിംഗാണ്. സിംഗ് നേരത്തേ രാഹുലിന്റെ ഓഫീസുമായും ചേര്‍ന്നു പ്രവര്‍ത്തിച്ചയാളാണ്.

രാഹുല്‍ യൂറോപ്പിലാണെന്നും ബുദ്ധസന്യാസിമാരുടെ മേല്‍നോട്ടത്തില്‍ വിപാസന ക്രിയ പരിശീലിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. മാര്‍ച്ച് ഒന്‍പതിന് അദ്ദേഹം തിരിച്ചെത്തുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

അയര്‍ലണ്ടിലെ ഡണ്‍ലേരിയിലും ഡ്രോഗഡയിലും അടക്കം യൂറോപ്പില്‍ മുപ്പതോളം സ്ഥലങ്ങളില്‍ ബുദ്ധസന്ന്യാസിമാരുടെ വിപാസന ധ്യാനം നടക്കുന്നുണ്ട്.ഇതിലെവിടെയാണ് രാഹുല്‍ ഉള്ളതെന്ന് തിരിച്ചറിയാന്‍ ആയിട്ടില്ല.

അതെ സമയം രാഹുല്‍ തായിലാന്‍ഡില്‍ ആണുള്ളത് എന്ന് അവിടുത്തെ ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എന്തായാലും പാര്‍ട്ടി അദ്ധ്യക്ഷനാവാനുള്ള മാനസികമായ തയ്യാറെടുപ്പിനും ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യാനുമാണ് രാഹുല്‍ പോയതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്ന് അറിയുന്നത്.


Scroll To Top