Tuesday November 21, 2017
Latest Updates

കാശ്മീരില്‍ പാക് പതാക പാറുന്നു; മോദിയുടെ 56 ഇഞ്ച് നെഞ്ചളവ് എവിടെപോയെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

കാശ്മീരില്‍ പാക് പതാക പാറുന്നു; മോദിയുടെ 56 ഇഞ്ച് നെഞ്ചളവ് എവിടെപോയെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പ്രധാന എതിരാളികളായ ബിജെപിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ആഞ്ഞടിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കാശ്മീരില്‍ അടുത്തിടെയായി പാക് അനുകൂല പ്രകടനങ്ങളും സംഘര്‍ഷങ്ങളും വര്‍ദ്ധിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിടിപ്പുകേടുകൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു .

56 ഇഞ്ച് നെഞ്ചളവിന്റെ വീമ്പു പറഞ്ഞ നരേന്ദ്രമോദിക്ക് എന്തുപറ്റിയെന്നും നിതീഷ് കുമാര്‍ പരിഹസിച്ചു. ബീഹാറില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മുവില്‍ ഐസിസിന്റെയും പാക്കിസ്ഥാന്റെയും പതാകകളാണ് പാറുന്നത്. ഇറാഖിലെ ഇസ്‌ളാമിക സംഘടന ഐസിസിന്റെയും പാക്കിസ്ഥാന്റെയുമൊക്കെ പതാക ഇന്ത്യന്‍ മണ്ണില്‍ ഉയരുന്നത് ആശങ്കയുണര്‍ത്തുന്നു. നെഞ്ചളവ് കാണിച്ച് വീമ്പു പറഞ്ഞവരെ ഇപ്പോള്‍ കാണാനില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

ജമ്മു കാശ്മീരില്‍ പിഡിപി അധികാരത്തിലേറിയശേഷം തുടരെയുണ്ടായ പാക് അനുകൂല പ്രകടനങ്ങളും സംഘര്‍ഷങ്ങളുമാണ് നിതീഷ് കുമാറിനെ ചൊടിപ്പിച്ചത്. ജമ്മുവില്‍ ബിജെപി പിഡിപി ബന്ധം ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുകയാണെന്നും നിതീഷ് കുമാര്‍ ആരോപിച്ചു.

 

Scroll To Top