Sunday December 11, 2016
Latest Updates

സൂക്ഷിച്ചോളു!വാട്‌സ്അപ്പ് സുരക്ഷിതമല്ലെന്ന് വിദഗ്ദര്‍… 

സൂക്ഷിച്ചോളു!വാട്‌സ്അപ്പ് സുരക്ഷിതമല്ലെന്ന് വിദഗ്ദര്‍… 

ഡബ്ലിന്‍:എന്തിനും ഏതിനും വാട്‌സ് ആപ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ! സര്‍ക്കാറിന്റെ ഒളിഞ്ഞു നോട്ടത്തില്‍ നിന്നും നിങ്ങളുടെ വിവരങ്ങള്‍ സുരക്ഷിതമാക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ വാട്ട്‌സാപ്പിനു പകരം ഡ്രോപ്പ് ബോക്‌സോ, അല്ലെങ്കില്‍ അപ്പിള്‍ ഉത്പന്നങ്ങളോ ഉപയോഗിക്കുന്നതാണ് നല്ലത്. വാട്ട്‌സ്ആപ്പ് സുരക്ഷിതമല്ലെന്നു പറയുന്നത് ഡിജിറ്റല്‍ രംഗത്തെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ചുവരുന്ന സന്നദ്ധസംഘടനയായ ഇലക്ട്രോണിക് ഫ്രണ്ടിയര്‍ ഫൗണ്ടേഷനാണ്.
സംഘടനയുടെ തുടര്‍ച്ചയായ അഞ്ചാം വര്‍ഷത്തെ `ഹു ഈസ് ഗോട്ട് യുവര്‍ ബാക്ക്` എന്ന റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഏറ്റവും സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന ടെക്‌നോളജി ഭീമന്മാരെ കണ്ടെത്തുന്നതിനായി നടന്നു വരുന്ന പഠനമാണിത്. ഒരു വര്‍ഷത്തിനു ശേഷവും ഡാറ്റാ പ്രൊട്ടക്ഷനുമായി ബന്ധപ്പെട്ട തങ്ങളുടെ മാനദണ്ഡങ്ങളില്‍ ഒന്നു പോലും പാലിക്കാന്‍ വാട്ട്‌സ്ആപ്പിനായില്ല എന്നു റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
ഗൂഗിളാണ് റിപ്പോര്‍ട്ടില്‍ വിമര്‍ശന വിധേയമായ മറ്റൊരു കമ്പനി. കഴിഞ്ഞ വര്‍ഷങ്ങളില്‍ റേറ്റിങ്ങില്‍ അഞ്ചില്‍ അഞ്ച് സ്റ്റാറും വാങ്ങിയിരുന്നകമ്പനിക്ക് ഈ വര്‍ഷം ലഭിച്ചിരിക്കുന്നത് അഞ്ചില്‍ മൂന്ന് സ്റ്റാര്‍ മാത്രമാണ്.അതേ സമയം വാട്ട്‌സ്ആപ്പിന്റെ ഉടമകളായ ഫേസ്ബുക്ക് ഏതാണ്ട് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സര്‍വീസ് നടത്തുന്നത്.
ഓരോ കാറ്റഗറിയിലും മുഴുവന്‍ മാര്‍ക്കും ലഭിച്ച കമ്പനികള്‍ ആപ്പിള്‍, അഡോബ്, ഡ്രോപ്പ് ബോക്‌സ്, വികിമീഡിയ, വേഡ്‌പ്രെസ്, യാഹൂ എന്നിവയാണ്.
അതതു മേഖലകളില്‍ നടപ്പാക്കി വരുന്ന മികച്ച മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക. ഉദാഹരണത്തിന് സര്‍ക്കാര്‍ വിവരങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുകയും, നിയമപരമായി സര്‍ക്കാറിന്റെ ആവശ്യങ്ങളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് ഉപഭോക്താക്കളെ ബോധവാന്‍മാരാക്കുകയും ചെയ്യുക എന്നതാണ് ഇലക്ട്രോണിക് ഫ്രണ്ടിയര്‍ ഫൗണ്ടേഷന്റെ പ്രധാന ഉത്തരവാദിത്വങ്ങള്‍..
സര്‍ക്കാര്‍ വിവരങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ ഇക്കാര്യം ഉപഭോക്താക്കളെ ധരിപ്പിക്കുക. ഇത് ആവശ്യമെങ്കില്‍ നിയമനടപടികളിലേക്ക് നീങ്ങാന്‍ ഉപഭോക്താവിന് അവസരം നല്‍കും.,ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ എത്രകാലം സൂക്ഷിക്കുന്നുവെന്ന് അവരെ അറിയിക്കുക, ഉപഭോക്താക്കളുടെ വിവരങ്ങളില്‍ അനധികൃതമായ ഒളിഞ്ഞു നോട്ടം തടയുക .എന്നിവയും ഇവരുടെ ചുമതലയില്‍ പെടുന്നു.

Scroll To Top