Monday October 23, 2017
Latest Updates

അയര്‍ലണ്ടിലും വാട്സ് ആപ് ‘പരിധിക്ക്’ പുറത്ത്

അയര്‍ലണ്ടിലും വാട്സ് ആപ് ‘പരിധിക്ക്’ പുറത്ത്

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ വാട്സ് ആപിന് തിരിച്ചടിയുടെ നാളുകള്‍.ഇന്നലെ രാത്രി വാട്സ് ആപ് പരിധിക്കു പുറത്തായതോടെ ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ അപകടത്തിലും നിരാശയിലുമായി.രാത്രി ഒന്‍പത് മണിയോടെയാണ് ഓണ്‍ലൈന്‍ സെര്‍വറുമായി ബന്ധപ്പെടാന്‍ വാട്സ് ആപിനു കഴിയാതെ പോയത്.ഇതോടെ സന്ദേശങ്ങളോ ചിത്രങ്ങളോ ഒന്നും അയക്കാന്‍ കഴിയാതെയായി. വാട്സ് ആപ് ശരിക്കും നോക്കുകുത്തിയാവുകയായിരുന്നു.

എന്താണ് തകരാര്‍ എന്നോ എപ്പോള്‍ പരിഹരിക്കുമെന്നോ ഒരു നിശ്ച്യവുമില്ല.ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ് ആപിന്റെ തകരാര്‍ പരിഹരിക്കാന്‍ ഊര്‍ജിതമായ ശ്രമം നടക്കുകയാണ്.ലോകത്തിന്റെ വിവിധഭാഗങ്ങളിലും വാട്‌സാപ്പ് പ്രവര്‍ത്തനങ്ങള്‍ തകരാറിലായിട്ടുണ്ട് എന്നാണ് ലഭ്യമായ വിവരം.

Scroll To Top