Monday December 05, 2016
Latest Updates

കലിപ്പ് തീരുന്നില്ല!! വാട്‌സാപ്പിനെ ബ്രസീല്‍ വീണ്ടും വിലക്കി

കലിപ്പ് തീരുന്നില്ല!! വാട്‌സാപ്പിനെ ബ്രസീല്‍ വീണ്ടും വിലക്കി

വാട്‌സാപ്പിനെ ബ്രസീലില്‍ രണ്ടാം തവണയും ബ്ലോക്ക് ചെയ്തു. ഇത്തവണ 72 മണിക്കൂര്‍ നേരത്തേയ്ക്കാണ് കോടതി ഉത്തരവു പ്രകാരം വിലക്ക്. മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് വട്‌സാപ്പ് ഉടമകളായ ഫേസ്ബുക്ക്, കോടതി ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാത്തതാണ് വിലക്കിലേയ്ക്ക് നയിച്ചത്. ഇതേ കാരണത്താല്‍ കഴിഞ്ഞ ഡിസംബറിലും വാട്‌സാപ്പിന് ബ്രസീലില്‍ വിലക്കു നേരിടേണ്ടി വന്നിരുന്നു.

അതേസമയം വാട്‌സാപ്പിന്റെ വിലക്ക് ഗുണമായിരിക്കുന്നത് മറ്റ് മെസ്സേജിങ് ആപ്പുകള്‍ക്കാണ്. കോളിങ്ങനും ടെക്സ്റ്റ് മെസ്സേജിനും വലിയ വില ഈടാകക്കുന്ന ബ്രസീലില്‍ വാട്‌സാപ്പ് പോലെയുള്ള ആപ്പുകള്‍ക്ക് പ്രചാരം. വാട്‌സാപ്പ് ബ്ലോക്ക് ചെയ്തതോടെ മറ്റൊരു മെസേജിങ് ആപ്പ് ആയ ടെലിഗ്രാമില്‍ ഒരു മില്ല്യണോളം ആളുകളാണ് ജോയിന്‍ ചെയ്തത്.

ഇതാദ്യമായല്ല വാട്‌സാപ്പിനു കിട്ടിയ പണി ടെലിഗ്രാം ഉപയോഗപ്പെടുത്തുന്നത്. 2014ല്‍ വാട്‌സാപ്പിനെ ഫേസ്ബുക്ക് ഏറ്റെടുക്കുന്ന വേളയില്‍ വാട്‌സാപ്പ് സെര്‍വര്‍ ഡൗണ്‍ ആയപ്പോള്‍ നാലു ദിവസത്തിനിടെ ടെലിഗ്രാമില്‍ ജോയിന്‍ ചെയ്തത് എട്ട് മില്ല്യണ്‍ പേരാണ്. മറ്റൊരു ആപ്പായ ‘ലൈനി’ല്‍ അന്ന് 24 മണിക്കൂറിനിടെ രണ്ട് മില്ല്യണ്‍ പേരും ജോയിന്‍ ചെയ്തു.

കഴിഞ്ഞ മാര്‍ച്ചില്‍ കോടതിയുടെ ഉത്തരവ് അുസരിക്കാത്തതിന് ബ്രസീലില്‍ ഫേസ്ബുക്ക് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുകയും അടുത്ത ദിവസംതന്നെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു.

Scroll To Top