Saturday January 21, 2017
Latest Updates

വാട്ട്‌സ്ആപ്പ് വിശേഷങ്ങള്‍ 

വാട്ട്‌സ്ആപ്പ് വിശേഷങ്ങള്‍ 

2015 ലെ ആദ്യ നാല് മാസങ്ങളില്‍ മാത്രം 100 മില്ല്യണ്‍ ആള്‍ക്കാര്‍ പുതുതായി വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയെന്ന് കണക്കുകള്‍. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം 800 മില്ല്യണ്‍ ആയി ഉയര്‍ന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വാട്ട്‌സ്ആപ്പ് കോ ഫൌണ്ടര്‍ ജാന്‍ കൂം ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ മൊത്തം സംഖ്യ അടിസ്ഥാനമാക്കിയാല്‍ കണക്കുകള്‍ ഇനിയും മുകളിലായിരിക്കും. വാട്ട്‌സ്ആപ്പ് സജീവമായി ഉപയോഗിക്കുന്നവരുടെ എണ്ണം മാത്രമാണിത്.ഫെയ്‌സ്ബുക്ക് വാട്ട്‌സ്ആപ്പിനെ സ്വന്തമാക്കിയ ശേഷവും വളര്‍ച്ച തുടരുകയാണെന്ന് ഇത് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് 18 ബില്ല്യണ്‍ യൂറോ മുടക്കി ഫേസ്ബുക്ക് വാട്ട്‌സ്ആപ്പിനെ ഏറ്റെടുത്തത്.

വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ ഓരോ ദിവസവും 30 ബില്ല്യണ്‍ മെസ്സേജുകള്‍ വീതം അയക്കുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. വാട്ട്‌സ്ആപ്പിന്റെ പ്രത്യേകകോഡിംഗ് സംവിധാനം പുറമേനിന്നും ആര്‍ക്കും എളുപ്പത്തില്‍ കൈകടത്താവുന്നതല്ല. ഇത് പലപ്പോഴും ഭീകരവാദികള്‍ക്കും മറ്റും സഹായകമായി തീരുന്നുവെന്ന ആക്ഷേപവുംശക്തമാണ്. അത് തന്നെയാണ് അടുത്ത ഇലക്ഷനില്‍ തന്റെ പാര്‍ട്ടി ജയിക്കുകയാണെങ്കില്‍ സുരക്ഷാ സംവിധാനങ്ങള്‍ക്ക് വഴങ്ങാത്ത എല്ലാ സേവനങ്ങളും നിരോധിക്കും എന്ന് പറയാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ പ്രേരിപ്പിച്ചത്.

Scroll To Top