Tuesday December 06, 2016
Latest Updates

വാട്ട്‌സ് ആപ്പ് വെബ് ആപ്പ് ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ!

വാട്ട്‌സ് ആപ്പ് വെബ് ആപ്പ് ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ!

സ്മാര്‍ട്ട് ഫോണിലേക്കെത്തുന്ന വാട്ട്‌സ് ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും കമ്പ്യൂട്ടറിലേക്ക് ലഭിക്കാന്‍ സഹായിക്കുന്ന വാട്ട്‌സ് ആപ്പിന്റെ മിറര്‍ വെര്‍ഷന്‍ ആയ വെബ് ആപ്പ് ഉപയോഗിക്കുന്നവര്‍ ഭീഷണിയില്‍.

ഈ സൗകര്യം ഉപയോഗപ്പെടുത്തിയ 200, 000 പേരുടെ വിവരങ്ങളാണ് കഴിഞ്ഞ മാസം ഹാക്കര്‍മാര്‍ തട്ടിയെടുത്തത്. വെബ് ആപ്പ് ഉപയോഗിക്കുന്നവരുടെ നമ്പര്‍ കിട്ടുന്നതോടെ അവര്‍ക്ക് വ്യാജ ബിസിനസ് കാര്‍ഡ് അയക്കുകയാണ് ഹാക്കര്‍മാര്‍ ചെയ്യുന്നത്. ഈ കാര്‍ഡുകളിലുലള്ള ഒരു മാലിഷ്യസ് കോഡിലൂടെ ബോട്ടുകളും, റിമോട്ട് ആക്‌സ് ടൂളുകളും വിന്യസിക്കുകയും വിവരങ്ങള്‍ തട്ടിയെടുക്കുകയും ചെയ്യുന്നു. വാട്ട് ആപ്പ് വെബ് ഉപയോഗിക്കുന്നവര്‍ ആന്റി വൈറസ് പ്രോഗ്രാമുകള്‍ ഉപയോഗിക്കാന്‍ കമ്പനി ആവശ്യപ്പെടുന്നുണ്ടെങ്കിലും പ്രതിരോധം എത്രത്തോളം ഫലപ്രദമാണെന്ന് കണ്ട് അറിയേണ്ടിയിരിക്കുന്നു.

200 ദശലക്ഷം ആളുകളാണ് നിലവില്‍ ഈ സേവനം ഉപയോഗിക്കുന്നത് എന്ന് കഴിഞ്ഞ വര്‍ഷം കമ്പനി പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. 

Scroll To Top