Thursday September 21, 2017
Latest Updates

അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാവുന്ന ഫീച്ചറുമായി വാട്സാപ്പ്

അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാവുന്ന ഫീച്ചറുമായി വാട്സാപ്പ്

പാരീസ്: ജനപ്രിയ ചാറ്റ് ആപ്ലിക്കേഷനായ വാട്സ്ആപ്പില്‍ ഉപയോക്താക്കള്‍ കാത്തിരിക്കുന്ന ഫീച്ചറായിരുന്നു അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാനാവുക എന്നത്. ഈ ഫീച്ചര്‍ പുറത്തിറക്കുമെന്ന് കമ്പനി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കാത്തിരിപ്പുകള്‍ക്കെല്ലാം വിരാമമിട്ടാണ് വാട്സ്ആപ്പ് പുതിയ ഫീച്ചറുമായി പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ ഫീച്ചറുകള്‍ ഇപ്പോള്‍ പുറത്തിറക്കിയിരുന്നത്.

വാട്സ്ആപ്പിന്റെ 0.2.4077 എന്ന പതിപ്പിലാണ് ഈ സൗകര്യം ലഭിക്കുക. അയച്ച മെസേജുകള്‍ അഞ്ച് മിനുറ്റിനുള്ളില്‍ പിന്‍വലിക്കാമെന്നതാണ് പുതിയ പതിപ്പിന്റെ പ്രത്യേകത.

Scroll To Top